മമതയ്ക്ക് തിരിച്ചടി; തൃണമൂല്‍ മന്ത്രി സുവേദു അധികാരി പാര്‍ട്ടി വിട്ടു; ബി.ജെ.പിയിലേക്കെന്ന് സൂചന
കൊല്‍ക്കത്ത:പശ്ചിമബംഗാള്‍ ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രി സുവേദു അധികാരി മന്ത്രിസ്ഥാനം രാജിവെച്ചു. മാസങ്ങളായി പാര്‍ട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന സുവേദു രാജിക്കത്ത് മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് കൈമാറി.
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. സുവേദു അധികാരി പാര്‍ട്ടി വിടുകയാണെങ്കില്‍ പിതാവും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ ശിശിര്‍ അധികാരിയും സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബംഗാളിലെ നന്ദിഗ്രാമില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സുവേദു അധികാരി കഴിഞ്ഞ മാസങ്ങളായി പാര്‍ട്ടി, കാബിനറ്റ് മീറ്റിംഗുകള്‍ ഒഴിവാക്കി തൃണമൂല്‍ ബാനറുകളില്ലാതെ സ്വന്തം നിലയ്ക്ക് റാലികള്‍ നടത്തിയിരുന്നു.
ജനകീയ നേതാക്കളിലൊരാളായ സുവേദുവിന്റെ രാജി പാര്‍ട്ടിയ്ക്ക് കനത്ത നഷ്ടമാണ് വരുത്തുക. അതേസമയം, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടിരിക്കുന്ന ബി.ജെ.പിക്ക് സുവേന്ദയുടെ വരവ് വലിയൊരു മുതല്‍കൂട്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."