കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതക്കുരുക്കഴിയുന്നു
കാഞ്ഞങ്ങാട്: നഗരത്തില്‍ കെ.എസ്.ടി.പി പാതയുടെ നവീകരണം അന്തിമഘട്ടത്തിലേക്കു നീങ്ങുന്നു. പ്രധാന പാതയുടെ ഇരുവശങ്ങളിലായി പാകിക്കൊണ്ടിരിക്കുന്ന ഇന്റര്‍ലോക്ക് പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ പ്രധാന ജോലികളൊക്കെ അവസാനിക്കും. റോഡുകള്‍ക്ക് മാര്‍ക്ക് ചെയ്യുക മാത്രമാണ് ഇതിനുശേഷം ബാക്കിയാകുക.
അധികമായി രണ്ട് കട്ടിങ്ങുകള്‍ കൂടി ഉണ്ടാവുമെന്ന് കെ.എസ്.ടി.പി പാതയുടെ നവീകരണ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ വക്താവ് വേണു പറഞ്ഞു. നിലവിലെ ടൗണ്‍ ബസ് സ്റ്റാന്‍ഡിനു മുന്വശമായിരിക്കുമിത്. അവിടെ സിഗ്നലിനു പകരം സീബ്രാലൈന്‍ വരക്കുകയും ജനസഞ്ചാരം നിയന്ത്രിക്കുകയും ചെയ്യും. പാതയുടെ പ്രവൃത്തി പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ട്. നഗരത്തില്‍നിന്നു പല ഭാഗങ്ങളിലേക്കും പോകുന്ന അപ്രോച്ച് റോഡുകളുടെ പണിയും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ സ്ഥാപിച്ച സിഗ്നല്‍ ഇന്ന് മിഴി തുറക്കും. ഇതിന്റെ പരിശോധനകള്‍ പൂര്‍ത്തിയായി. നഗരത്തില്‍ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം നടക്കുന്നതോടെ അവിടത്തെ സിഗ്നല്‍ പൂര്‍ണമായും പ്രവര്ത്തിച്ചുതുടങ്ങം. നിലവില്‍ മൂന്നു ഭാഗങ്ങളില്‍നിന്നായി വരുന്ന വാഹനങ്ങള്‍ ഒന്നിക്കുന്ന ഇക്ബാല്‍ ജങ്ഷനില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന് വേണു പറഞ്ഞു. അവിടെ വരകളിലൂടെ വാഹനഗതാഗതം നിയന്ത്രിക്കും.
തീരദേശത്തുനിന്നു വരുന്ന വാഹനങ്ങളും കാസര്‍കോട് ഭാഗത്തുനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്കും തിരിച്ചും വരുന്ന വാഹനങ്ങളുമാണ് ഇവിടെ സംഗമിക്കുന്നത്. റെയില്‍വേ മേല്‍പ്പാലം പണിപൂര്‍ത്തിയാവുന്നതോടെ ഈ തിരക്ക് കുറയുമെന്നാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."