കൊവിഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച പാക് ടീമിന് അന്ത്യശാസനവുമായി ന്യൂസിലാന്‍ഡ്
വെല്ലിങ്ടണ്‍: ക്രിക്കറ്റ് പരമ്പരയ്ക്കായി വിദേശത്തെത്തിയ പാക് ടീം കൊവിഡ് സുരക്ഷാ ക്രമീകരണങ്ങളില്‍ കാണിച്ച അലംഭാവമാണ് അധികൃതരെ കൊണ്ട് വടിയെടുക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്. നേരത്തെ ന്യൂസിലാന്‍ഡിലെത്തിയ പാക് ക്രിക്കറ്റ് ടീം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ പുറത്ത് കറങ്ങിനടക്കുകയും തുടര്‍ന്ന് ടീമിലെ ആറോളം താരങ്ങള്‍ക്ക് കൊവിഡ് പിടിപെടുകയും ചെയ്തിരുന്നു. വിദേശങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് ഇപ്പോഴും ശക്തമായ ക്വാറന്റൈന്‍ നിര്‍ദേശങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. എന്നാല്‍ ഇതെല്ലാം കാറ്റില്‍പറത്തിയായിരുന്നു പാക് ടീമംഗങ്ങളുടെ പെരുമാറ്റം.ഇനിയും ലംഘിച്ചാല്‍ ടീമിനെ ന്യൂസിലാന്‍ഡില്‍ നിന്ന് പറഞ്ഞ് വിടുമെന്നാണ് അധികൃതരുടെ അന്ത്യശാസനം. ഇപ്പോള്‍ തന്നെ മൂന്നുനാലു തെറ്റുകള്‍ വരുത്തി കഴിഞ്ഞെന്നും കൂടുതല്‍ നിയമലംഘനങ്ങള്‍ നടത്തുന്ന പക്ഷം പാക് ടീമിനെ നാട്ടിലേക്കു പറഞ്ഞു വിടുമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
ഈ സന്ദേശം പ്രസിഡന്റ് ഖാന്‍ ടീമംഗങ്ങളെ ധരിപ്പിക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് അധികാരികളില്‍നിന്ന് അന്ത്യശാസനം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വീഴ്ച വരുത്തുന്ന പക്ഷം നാട്ടിലേക്കു മടങ്ങേണ്ടി വരുമെന്നും അദ്ദേഹം ടീമിനെ ഓര്‍മിപ്പിച്ചു. മടങ്ങിപോരേണ്ടി വരുന്നത് രാജ്യത്തിന് തന്നെ അപമാനമായതിനാല്‍ ന്യൂസിലാന്‍ഡ് നിഷ്‌കര്‍ഷിക്കുന്ന കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാനാണ് ക്രിക്കറ്റ് ബോര്‍ഡ് പാക് ടീമിനെ ഉണര്‍ത്തിയിരിക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."