മറുപടി നല്‍കാത്തതില്‍ മുന്നില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തില്‍ ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി ലഭിക്കാത്തത് മുഖ്യമന്ത്രിയില്‍നിന്ന്. 11 മന്ത്രിമാര്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞു. മുന്‍ സമ്മേളനങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ക്ക്
മറുപടി പറയാന്‍ മന്ത്രിമാര്‍ക്കായെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ഇന്നലെ സമാപിച്ച 15-ാം സമ്മേളനത്തില്‍ 572 ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ലെന്ന് പി.ടി തോമസ് എം.എല്‍.എ ആരോപിച്ചു. ഇതില്‍ കൂടുതല്‍ മറുപടി ലഭിക്കാനുള്ളത് മുഖ്യമന്ത്രിയില്‍ നിന്നാണ്. 13-ാം സമ്മേളനത്തില്‍ 41 ചോദ്യങ്ങള്‍ക്കും പതിനാലാം സമ്മേളനത്തില്‍ 39 ചോദ്യങ്ങള്‍ക്കും ഇനിയും മറുപടി ലഭിച്ചിട്ടില്ല. എന്നാല്‍ പല വകുപ്പുകളില്‍നിന്നും ചോദ്യങ്ങള്‍ക്ക് മറുപടി ശേഖരിക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ് ഉത്തരങ്ങള്‍ നല്‍കാന്‍ വൈകുന്നതിന് ഇടയാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."