HOME
DETAILS

പ്രതിഷേധം അവസാനിപ്പിക്കണം; ചര്‍ച്ചയാവാമെന്ന് കര്‍ഷകരോട് കേന്ദ്ര കൃഷിമന്ത്രി

  
backup
November 27 2020 | 13:11 PM

union-agriculture-minister-appeals-to-farmers-to-end-protest-offers-talks

 

ന്യൂഡല്‍ഹി: പഞ്ചാബില്‍ നിന്ന് ആരംഭിച്ച കര്‍ഷക മാര്‍ച്ച് ഡല്‍ഹിയില്‍ അടുക്കുന്നതിനിടെ, ചര്‍ച്ചയാവാമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. അടുത്തയാഴ്ച ചര്‍ച്ച ചെയ്യാമെന്നാണ് തോമറിന്റെ വാഗ്ദാനം.

'കര്‍ഷകരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ എപ്പോഴും സന്നദ്ധമാണ്. ഞങ്ങള്‍ കര്‍ഷകപ്രതിനിധികളെ ഡിസംബര്‍ മൂന്നിന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. കൊവിഡ്, ശീതകാല പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പ്രതിഷേധത്തില്‍ പിന്‍വലിയണമെന്നാണ് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നത്'- കൃഷിമന്ത്രി പറഞ്ഞു.

ഡല്‍ഹി ചലോ മാര്‍ച്ചിന് തലസ്ഥാനത്ത് പ്രവേശിക്കാന്‍ അനുമതി

അതേസമയം, സമരക്കാര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പൊലിസ് അനുമതി നല്‍കി. രാജ്യതലസ്ഥാനത്തെ ബുരാരി മേഖലയിലെ നിരങ്കാരി സമാഗം ഗ്രൗണ്ടില്‍ സമരം നടത്താനാണ് ഡല്‍ഹി പൊലിസ് കമ്മിഷണര്‍ അനുമതി നല്‍കിയത്.

കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി. സമാധാനപൂര്‍ണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് അഭ്യര്‍ഥിക്കുന്നതായും ഡല്‍ഹി പൊലിസ് പി.ആര്‍.ഒ ഈഷ് സിംഗാള്‍ എ.എന്‍.ഐയോട് പ്രതികരിച്ചു.

സെപ്തംബറില്‍ പാര്‍ലമെന്റ് പാസാക്കിയ വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി പുറപ്പെട്ടത്. കടുത്ത ശൈത്യത്തേ അവഗണിച്ചുകൊണ്ട് ട്രാക്ടറുകളില്‍ അരിയും മറ്റു അവശ്യസാധനങ്ങളുമായിട്ടാണ് അവര്‍ യാത്ര തുടരുന്നത്.

സമാധാനപരമായി മാര്‍ച്ച് നടത്തുന്ന ആയിരക്കണക്കിന് കര്‍ഷകരെ ലാത്തിയും ജലപീരങ്കിയുമായാണ് നേരിട്ടത്. സിമന്റ് ബാരിക്കേഡുകള്‍ക്ക് പുറമെ മുള്‍കമ്പികളും ഉപയോഗിച്ചാണ് റോഡ് അടച്ചിക്കുന്നത്. കൂടാതെ മണല്‍ കയറ്റിയ വലിയ ട്രക്കുകളും ഇവിടെ തടസ്സമായി നിര്‍ത്തിയിട്ടിട്ടുണ്ട്. ഇതൊന്നും തങ്ങള്‍ക്ക് തടസ്സമല്ലെന്നും ഇന്ന് അരലക്ഷത്തിലധികം കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തി കടക്കുമെന്നും കര്‍ഷക സംഘടനകള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

 

ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചതന്നെ പൊലിസ് അറിയിച്ചിരുന്നു. സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ടു മെട്രോ സ്റ്റേഷനുകളും അടച്ചിട്ടു. പഞ്ചാബ്ഹരിയാണ അതിര്‍ത്തിയിലെ അംബാലയില്‍ കര്‍ഷകര്‍ക്കുനേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇത് അവഗണിച്ച് ബാരിക്കേഡുകള്‍ തള്ളിമാറ്റി കര്‍ഷകര്‍ ട്രാക്ടറുകളില്‍ മുന്നോട്ടുനീങ്ങി. പഞ്ചാബ്ഹരിയാണ അതിര്‍ത്തിയിലെ ശംഭുവില്‍ പഞ്ചാബില്‍നിന്നുള്ള കര്‍ഷകരും പൊലിസും ഏറ്റുമുട്ടി. ബാരിക്കേഡുകള്‍ ഗഗ്ഗാര്‍ നദിയിലേക്ക് തള്ളിയിട്ട് കര്‍ഷകര്‍ മുന്നോട്ടുനീങ്ങി.

 

അമൃത്സര്‍ഡല്‍ഹി ദേശീയപാതയില്‍ പൊലിസ് കര്‍ഷകമാര്‍ച്ചിനെ തടഞ്ഞു. പഞ്ചാബിലെ കൈത്താള്‍ ജില്ലയിലും സമരക്കാര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പൊലിസ് വിലക്കു ലംഘിച്ച് കര്‍ഷകര്‍ ട്രാക്ടറുകളില്‍ പ്രതിഷേധവുമായി നീങ്ങി. അംബാലയിലെ സദോപുര്‍ അതിര്‍ത്തിയിലും കര്‍ഷകരെ പൊലിസ് തടഞ്ഞു. സോനിപ്പത്ത്, കര്‍ണാല്‍ തുടങ്ങിയ ജില്ലകളിലൊക്കെ കര്‍ഷകപ്രക്ഷോഭം അരങ്ങേറി. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഉപരോധം നടത്തുമെന്നാണ് സമരം നയിക്കുന്ന ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രഖ്യാപനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago