HOME
DETAILS
MAL
'സി.പി.എം ഗുണ്ടായിസത്തെ നിലക്ക് നിര്‍ത്തും'
backup
September 26 2018 | 08:09 AM
മട്ടന്നൂര്‍: മട്ടന്നൂര്‍ മേഖലയില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ സി.പി.എം നേതൃത്വത്തിന്റെ അറിവോടെ എസ്.എഫ്.ഐ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും ഇതിനെ എന്തുവിലകൊടുത്തും നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം ബാധ്യസ്ഥരാവുമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി.
കെ.എസ്.യു ജില്ലാ കമ്മിറ്റി മട്ടന്നൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ വി.പി അബ്ദുല്‍ റഷീദ്, ജഷീര്‍ പള്ളിവയല്‍, എം.കെ വരുണ്‍, ഫര്സിന് മജീദ്, സി.ടി അഭിജിത്ത്, ഷിബിന്‍ ഷിബു, വിനീഷ് ചുള്ളിയാന്‍, ഫര്ഹാന് മുണ്ടേരി, ആദര്‍ശ് മാങ്ങാട്ടിടം, ഗോകുല്‍ കല്യാട്, ഹരികൃഷ്ണന് പാളാട്, ഷബ്നാസ് ഉരുവച്ചാല്‍, സല്മാന് ഫാരിസ്, നിഥിന് ചാവശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."