HOME
DETAILS

പഞ്ചാബില്‍ നിന്നുള്ള പാഠ(ട)ങ്ങള്‍

  
backup
November 27 2020 | 23:11 PM

535131-2-2020

 


നരേന്ദ്ര മോദി അധികാരമേറ്റ ആദ്യനാളുകളില്‍ പ്രധാനമന്ത്രിയുടെ യഥാര്‍ഥ സ്വത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ പ്രചാരകനായിരിക്കെ തന്നെ മോദിയെ അത് മാത്രമായി പരിമിതപ്പെടുത്തി പഠിക്കുന്നതില്‍ പ്രശ്‌നമുണ്ടെന്ന് പലരും പറഞ്ഞിരുന്നു. അഗ്രസീവ് ഹിന്ദുത്വത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി അവതരിപ്പിക്കപ്പെടുമ്പോള്‍ മോദി അതോടൊപ്പവും, അതില്‍ കൂടുതലായി കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ പ്രതിനിധിയായിരുന്നു. ഹിന്ദു ഹൃദയസാമ്രാട്ടായി സ്വയം അവരോധിതനായി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് വന്‍കിട കുത്തകള്‍ക്ക് വേണ്ടി ഏക്കറ് കണക്കിന് ഭൂമിയോടൊപ്പം നൂറ് കണക്കിന് ചെറിയ ക്ഷേത്രങ്ങളും ഇടിച്ച് നിരത്തപ്പെട്ടത് എന്ന വസ്തുത ഈ അവസരത്തില്‍ ഓര്‍ക്കുമ്പോള്‍ രസകരമാണ്. മോദി കോര്‍പറേറ്റ് താല്‍പര്യങ്ങളുടെ പിണിയാളായിരിക്കെ അതിനുവേണ്ടി രാഷ്ട്രീയഹിന്ദുത്വത്തെ സമര്‍ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു.


കാവി മൂടുപടമണിഞ്ഞ കോര്‍പറേറ്റ് കൊള്ള യാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് നടന്നത്. അതിന്റെ സമീപകാലത്തെ ക്ലാസിക്കല്‍ ഉദാഹരണമാണ് നോട്ട് നിരോധനം. അതിനെ മണ്ടന്‍ തീരുമാനമായി പലരും വിശേഷിപ്പിക്കുമ്പോഴും അത് രാജ്യത്തെ കൊള്ളയടിക്കാനുള്ള അതിസമര്‍ഥമായ തീരുമാനമായിരുന്നു എന്ന് ആദ്യഘട്ടത്തില്‍ പലരും തിരിച്ചറിയാതെ പോയി. പിന്നീട് ആഘാതം തിരിച്ചറിഞ്ഞപ്പോഴും അതിനെ പ്രതിരോധിക്കാന്‍ മോദിക്ക് കഴിഞ്ഞത് ഹിന്ദുത്വത്തിന്റെ പ്രചാരപരിപാടികളിലൂടെ തന്നെയാണ്.


രാജ്യത്തെ സമസ്ത ജനവിഭാഗങ്ങളെയും തകര്‍ത്തെറിഞ്ഞ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങളെ ഹിന്ദുത്വ വൈകാരിക ഏകീകരണത്തിലൂടെ പ്രതിരോധിക്കാന്‍ ഇതുവരെ സംഘ്പരിവാറിനായിട്ടുണ്ട്. അതുകൊണ്ടാണ്, പഞ്ചാബില്‍നിന്ന് ആരംഭിച്ച് ഇപ്പോള്‍ ഹരിയാനയിലേക്കും മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്ന കര്‍ഷക പ്രക്ഷോഭം അതിന് അപവാദമായിരിക്കുന്നത്. അത്തരമൊരു സമരത്തിന്റെ പ്രഭവകേന്ദ്രം പഞ്ചാബാകുന്നത് കേവലം യാദൃച്ഛികമല്ല. അതിന് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളുണ്ട്. ബ്രിട്ടിഷ് കൊളോണിയല്‍ കാലം മുതലേ പഞ്ചാബികള്‍, സവിശേഷമായി പറഞ്ഞാല്‍ സിഖുകാര്‍ (മലബാറിലെ മാപ്പിളമാരെപ്പോലെ തന്നെ) പൊരുതുന്ന വര്‍ഗമെന്ന് സ്വയം അടയാളപ്പെടുത്തിയിരുന്നത് പോലെ പ്രധാനമാണ് അവര്‍ എക്കാലവും നിലയുറപ്പിച്ചത് ഏകശിലാ ഹിന്ദുത്വ ദേശീയതയുടെ എതിര്‍ദിശയിലാണെന്നത്. ഏറ്റവും അവസാനം നടന്ന പൗരത്വ പ്രക്ഷോഭത്തില്‍പ്പോലും സിഖുകാരുടെ സമൂഹ സാന്നിധ്യത്തെ ആ അര്‍ഥത്തില്‍ വേണം കാണാന്‍. അതിനാല്‍ ഇപ്പോഴത്തെ പ്രക്ഷോഭത്തെ കേവല കര്‍ഷക പ്രക്ഷോഭമായി ചിത്രീകരിക്കുന്നത് ചരിത്ര വിരുദ്ധമായിരിക്കും.കര്‍ഷക പ്രക്ഷോഭമായി ആരംഭിച്ച സമരത്തിന് ഇനിയും അത് മാത്രമായി തുടരുന്നതിന് പരിമിതികളുണ്ടാകും പ്രത്യേകിച്ചും, മറ്റ് സ്ഥലങ്ങളിലേക്ക് പടരുമ്പോള്‍. അതിനാല്‍ സമരത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കം ചോര്‍ന്നുപോവാതെ നോക്കുകയെന്നത് തന്നെയായിരിക്കും സമരക്കാര്‍ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.


അതേസമയം, സമരം ഇപ്പോഴത്തെ നിലയില്‍ പുതിയ മാനങ്ങളിലേക്ക് പ്രവേശിച്ചു എന്നത് കാണാതിരിക്കാനാവില്ല. ആര്‍ക്കും ഭേദിക്കാനാവാത്ത അസാമാന്യമായ ഉള്‍ക്കരുത്ത് തന്നെയാണ് സമരമുഖത്ത് നിന്നുള്ള ദൃശ്യങ്ങള്‍ വിളംബരം ചെയ്യുന്നത്. ആദ്യം ബയണറ്റിന്റെ ഭാഷയില്‍ സംസാരിച്ച സര്‍ക്കാരിന് സംയമനത്തിന്റെ രീതിയിലേക്ക് മാറേണ്ടി വന്നു. സമരക്കാര്‍ ഇപ്പോഴും അതിന് തയാറായിട്ടില്ല. അവരെ സംബന്ധിച്ച് സന്ധി സംഭാഷണങ്ങള്‍ക്ക് പ്രസക്തിയില്ല, മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ അംഗീകരിപ്പിക്കലാണ് ലക്ഷ്യം. മോദി മുട്ടുമടക്കേണ്ടി വരും എന്നാണ് അവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. അതിനിടയില്‍ സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം സാഹോദര്യത്തിന്റെ പുതിയ സഖ്യസംസ്‌കാരമാണ്. പൗരത്വ സമരകാലത്ത് ഡല്‍ഹിയില്‍ സമരം ചെയ്ത മുസ്‌ലിംകള്‍ക്ക് ആതിഥ്യമൊരുക്കിയത് അവിടുത്തെ സിഖുകാരായിരുന്നെങ്കില്‍, ഇപ്പോള്‍ സമരം ചെയ്യുന്ന സിഖുകാര്‍ക്ക് അന്നപാനീയങ്ങള്‍ തയാറാക്കാന്‍ മുസ്‌ലിം പള്ളികള്‍ ഒരുങ്ങിക്കഴിഞ്ഞു. അതേ, സംഘ്പരിവാര്‍കാലം സമ്പൂര്‍ണമായ നിരാശയുടേതല്ല. സങ്കുചിതത്വത്തിന്റെ വ്യാപാരികളെ നമ്മള്‍ നേരിടാന്‍ പോകുന്നത് സാഹോദര്യം കൊണ്ട് തന്നെയായിരിക്കും.

(രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിളിന്റെ കേരള ഇന്‍ ചാര്‍ജാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago