HOME
DETAILS
MAL
ഡി.എം.കെ യുവജന സെക്രട്ടറി സ്ഥാനത്തേക്ക് സ്റ്റാലിന്റെ മകനും
backup
July 04 2019 | 22:07 PM
ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനും രാഷ്ട്രീയത്തിലേക്ക്.
ഡി.എം.കെയുടെ യുവജന വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്കാണ് അദ്ദേഹത്തെ നിയമിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.
സെക്രട്ടറി വെല്ലകോലി സാമിനാഥന്‍ രാജിവച്ച ഒഴിവിലാണ് ഉദയനിധിയെ ഈ സ്ഥാനത്ത് അവരോധിക്കാന്‍ സ്റ്റാലിന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മെയിലാണ് സാമിനാഥന്‍ രാജിവച്ചത്. തുടര്‍ന്ന് യുവജന വിഭാഗം സെക്രട്ടറിയായി ഉദയനിധിയെ നിയമിക്കണമെന്ന് വിവിധ ജില്ലാ ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."