നിര്‍ഭയ ഫണ്ട് കേരളം വിനിയോഗിച്ചില്ലെന്ന് കേന്ദ്രമന്ത്രി
ന്യുഡല്‍ഹി: രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി വിഭാവനം ചെയ്ത നിര്‍ഭയ നിധിയില്‍ അനുവദിച്ച തുക കേരള സര്‍ക്കാര്‍ വിനിയോഗിച്ചില്ലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി.
എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം പദ്ധതിയില്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2016-17-ല്‍ അനുവദിച്ച 733.27 ലക്ഷം രൂപയില്‍നിന്ന് കേരളം ഉപയോഗിച്ചത് 337 ലക്ഷം രൂപയാണ്.
പീഡനങ്ങള്‍ക്കിരയാവുന്നവരെ സഹായിക്കുന്നതിനായുള്ള സെന്‍ട്രല്‍ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്നും 2016-17ല്‍ അനുവദിച്ച 760 ലക്ഷം രൂപ, സ്ത്രീകള്‍ക്കെതിരെയുളള സൈബര്‍ അതിക്രമങ്ങള്‍ തടയുന്നതിനുള്ള സൈബര്‍ ക്രൈം പ്രിവന്‍ഷന്‍ എഗെയ്ന്‍സ്റ്റ് വുമണ്‍ ആന്‍ഡ് ചില്‍ഡ്രണ്‍ പദ്ധതി പ്രകാരം 2017-18ല്‍ അനുവദിച്ച 435 ലക്ഷം രൂപ എന്നിവയില്‍നിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല- മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."