'നിയമം പിന്‍വലിക്കുന്നതു വരെ സമരം തുടരും'; ബുരാരി മൈതാനിയില്‍ കര്‍ഷകരെത്തി, ഡല്‍ഹിയിലേക്കുള്ള വഴികളിലും പ്രതിഷേധം തുടരുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കര്‍ഷക നിയമത്തിനെതിരെ നടക്കുന്ന 'ഡല്‍ഹി ചലോ' സമരം മൂന്നാം ദിവസവും തുടരുന്നു. പഞ്ചാബില്‍ നിന്ന് തുടങ്ങിയ കര്‍ഷക മാര്‍ച്ചിനെ വഴിയില്‍ ഹരിയാന പൊലിസ് ശക്തമായി നേരിട്ടിരുന്നു. എന്നാല്‍ അതെല്ലാം അതിജീവിച്ച് കര്‍ഷകര്‍ മുന്നോട്ടുനീങ്ങിയതോടെ സമരത്തിനായി ഡല്‍ഹി ബുരാരിയിലുള്ള നിരന്‍കരി സമാഗം മൈതാനം വിട്ടുകൊടുത്തിരുന്നു. ഇന്നു രാവിലെ നിരവധി കര്‍ഷകര്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്.
Delhi: Farmers at the approved protest site -Nirankari Samagam Ground in Burari
— ANI (@ANI) November 28, 2020
A farmer says, "Our protest will continue till the Farm laws are not withdrawn. We are here for the long haul." pic.twitter.com/lkOSHDllZI
അതേസമയം, പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരുടെ പല സംഘങ്ങളും റോഡിന്റെ പലയിടങ്ങളിലാണ്. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിന്‍ഘുവില്‍ നൂറുകണക്കിന് കര്‍ഷകര്‍ തടിച്ചുകൂടിയിട്ടുണ്ട്. ഇവിടെ രാവിലെ യോഗം ചേരുകയും പ്രതിഷേധം ഇവിടെ തന്നെ തുടരാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇവരും വൈകാതെ ഡല്‍ഹിയിലേക്ക് നീങ്ങുമെന്നാണ് അറിയുന്നത്.
#WATCH A meeting of farmers from Punjab underway at Singhu border (Delhi-Haryana) as they continue their protest here
— ANI (@ANI) November 28, 2020
Delhi Police yesterday gave permission to farmers to hold their demonstrations at the Nirankari Samagam Ground in Delhi's Burari area pic.twitter.com/1t4OoVITCQ
നിരവധി വാഹനങ്ങളിലായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോകുന്നുണ്ട്. ബുരാരി മൈതാനം ലക്ഷ്യമിട്ട് അവശ്യസാധനങ്ങളെല്ലാം കരുതിയാണ് യാത്ര.
Punjab: Farmers from Fatehgarh Sahib on their way to Delhi to protest against Centre's Farm laws pic.twitter.com/0scMjWS6rl
— ANI (@ANI) November 28, 2020
തിക്രി അതിര്‍ത്തിയിലും സംഘര്‍ഷസമാനമായ അവസ്ഥയാണ് രാവിലെയുള്ളത്. നിരവധി കര്‍ഷകര്‍ ഇവിടെ അണിനിരന്നിട്ടുണ്ട്. പ്രതിഷേധ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ട്. മറുവശത്ത് പൊലിസും സേനയും സജ്ജമായി നിന്നിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Delhi: Security deployment at Tikri border as protesting farmers are gathered here despite being given permission to hold their demonstrations at the Nirankari Samagam Ground in Burari area pic.twitter.com/mpYSvyQU5x
— ANI (@ANI) November 28, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."