HOME
DETAILS
MAL
കൊടുവള്ളി സി.എച്ച്.സിയില്‍ ഡോക്ടര്‍മാരില്ലാതെ ജനം വലയുന്നു
backup
May 22 2017 | 22:05 PM
കൊടുവള്ളി: നൂറുകണക്കിന് രോഗികള്‍ ദിനംപ്രതി പരിശോധനക്കെത്തുന്ന കൊടുവള്ളി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതെ ജനം വലയുന്നു. ഇന്നലെ മുന്നൂറോളം രോഗികളെ പരിശോധിക്കാനായി ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്.
കൊടുവള്ളി സി.എച്ച്.സിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കൊടുവള്ളി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി.എച്ച്.സിയുടെ മുന്നില്‍ ധര്‍ണ നടത്തി. മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.കെ.എ കാദര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് എം. നസീഫ് അധ്യക്ഷനായി. യു.വി ഷാഹിദ്, എന്‍.കെ മുഹമ്മദലി, പി.കെ സുബൈര്‍, കാദര്‍കുട്ടി നരൂക്കില്‍, ഒ.പി മജീദ്, യു.കെ നാസിം, സുല്‍ഫി പാലോത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."