HOME
DETAILS
MAL
ഉപരോധം പിന്‍വലിച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് ഇറാന്
backup
July 04 2019 | 22:07 PM
തെഹ്റാന്: ഉപരോധം എടുത്തുമാറ്റുകയാണെങ്കില്‍ യു.എസുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഇറാന് ഇന്റലിജന്‍സ് മന്ത്രി മഹ്മൂദ് അലവി. ഇറാന് പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയുടെ അനുവാദവും ഇതിന് ആവശ്യമാണ്.
അമേരിക്കക്കാര്‍ക്ക് ഇറാന്റെ സൈനികശക്തിയെ പേടിയുള്ളതുകൊണ്ടാണ് ഇറാനെ ആക്രമിക്കാനുള്ള നീക്കത്തില്‍ നിന്ന് അവര്‍ പിന്തിരിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എസ് ഉപരോധമേര്‍പ്പെടുത്തിയതിനു പകരമായി ഇറാന് 2015ലെ ആണവകരാറില്‍ നിന്ന് ജൂലൈ ഏഴോടെ പിന്മാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉപരോധത്തില്‍ ബുദ്ധിമുട്ടുന്ന ഇറാനെ സഹായിക്കേണ്ടത് ആണവകരാറില്‍ ഒപ്പുവച്ച ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഇറാന് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."