ദേശീയപാത സ്ഥലമെടുപ്പ്: 'സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണം'
കോഴിക്കോട്: മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ കുടിയൊഴിപ്പിക്കാന്‍ സര്‍വകക്ഷി യോഗം വിളിച്ച സര്‍ക്കാര്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്വന്തം വീടുകളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവരുമായി ചര്‍ച്ച ഇല്ലെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് ദേശീയ കര്‍മ സമിതി സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പാത സ്വകാര്യവല്‍കരിക്കാനായി കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച എല്ലാ സ്ഥലമെടുപ്പ് വിജ്ഞാപനങ്ങളും റദ്ദാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിനെതിരേ രംഗത്തു വരുന്നവര്‍ ദേശീയപാത സ്വകാര്യവല്‍ക്കരണത്തിനെതിരേ മിണ്ടാതിരിക്കുന്നത് അപഹാസ്യമാണെന്ന ും യോഗം വിലയിരുത്തി. ചെയര്‍മാന്‍ ഇ.വി മുഹമ്മദാലി അധ്യക്ഷനായി. എ.ടി മഹേഷ്, ഹാഷിം ചേന്നാമ്പിള്ളി, ടോണി അറയ്ക്കല്‍, കെ.കെ സുരേഷ്, പ്രദീപ് ചോമ്പാല, പോള്‍ ടി. സാമുവല്‍, ശറഫുദ്ദീന്‍ തൃശൂര്‍, പി.കെ നാണു, ടി.കെ സുധീര്‍കുമാര്‍, ഷാഫി എട്ടുവീട്ടില്‍, കെ.പി.എ വഹാബ്, പി.കെ കുഞ്ഞിരാമന്‍, കെ. കുഞ്ഞിരാമന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."