HOME
DETAILS
MAL
ട്രെയിന്‍ സര്‍വിസ് ജനുവരി വരെ നീട്ടി
backup
November 28 2020 | 05:11 AM
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് സെക്കന്തരാബാദിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വിസുകള്‍ ജനുവരി വരെ നീട്ടി.
ട്രെയിന്‍ നമ്പര്‍ 07230 സെക്കന്തരാബാദ് -തിരുവനന്തപുരം സ്‌പെഷല്‍, 07229 തിരുവനന്തപുരം- സെക്കന്തരാബാദ് സ്‌പെഷല്‍ എന്നിവയാണ് 2021 ജനുവരി വരെ സര്‍വിസ് ദീര്‍ഘിപ്പിച്ചത്. രണ്ടുസര്‍വിസുകളും നവംബര്‍ വരെയായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
നവംബര്‍ 28 ന് അവസാനിക്കേണ്ടിയിരുന്ന സെക്കന്തരാബാദ് -തിരുവനന്തപുരം സ്‌പെഷല്‍ (07230) ജനുവരി 18 വരെ സര്‍വിസ് നടത്തും. തിരുവനന്തപുരം -സെക്കന്തരാബാദ് സ്‌പെഷല്‍ (07229) നവംബര്‍ 30 വരെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇത് ജനുവരി 20 വരെയും ദീര്‍ഘിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."