HOME
DETAILS
MAL
വടകരയിലെ മൊബൈല്‍, ടെക്സ്റ്റൈല്‍ ഷോറൂമുകളില്‍ ഇ.ഡി റെയ്ഡ്
backup
November 28 2020 | 05:11 AM
വടകര: മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങളെന്നു സംശയിക്കുന്ന വടകരയിലെ മൂന്നിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
കൊച്ചി, കോഴിക്കോട് യൂനിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്കെത്തിയത്.
ഇന്നലെ വൈകീട്ട് എത്തിയ ഉദ്യോഗസ്ഥര്‍ വടകരയിലെ അപ്പാസണ്‍സ് മൊബൈല്‍, ഓപ്പോ ഷോറൂം, അലന് സോളി ഷോറൂം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
നേരത്തെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാന് രവീന്ദ്രന്റെ ബിനാമി സ്ഥാപനങ്ങള്‍ എന്നാരോപിച്ച് ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
അന്നു വെളിപ്പെടുത്തിയ സ്ഥാപനങ്ങളിലെ മൂന്നെണ്ണത്തിലാണ് ഇന്നലെ പരിശോധന നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."