കമ്മിഷന് ഇതുവരെ ചെലവിട്ടത് 1.84 കോടി രൂപ
തിരുവനന്തപുരം: 2016 ജൂലൈ 20ന് ഹൈക്കോടതിക്കു മുന്നില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവും തുടര്‍ന്ന് പൊലിസ് ലാത്തിച്ചാര്‍ജിലേക്ക് നയിച്ച സംഭവങ്ങളും അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിഷന് ഖജനാവില്‍നിന്നു മുടിച്ചത് ലക്ഷങ്ങള്‍.
2016 നവംബര്‍ എട്ടാം തിയതി സംഘര്‍ഷത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് മുഹമ്മദ് കമ്മിഷന് കഴിഞ്ഞ ജൂണ്‍ 20 വരെ 1,84,76,933 രൂപ ചെലവഴിച്ചു. അഞ്ചു തവണയായി 30 മാസം നീട്ടി നല്കിയ കമ്മിഷന്റെ കാലാവധി ഈ വര്‍ഷം നവംബര്‍ 13 വരെ ഉണ്ട്. കമ്മിഷന് ഇതുവരെയും റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ രേഖാമൂലം അറിയിച്ചു. ചോദ്യോത്തര വേളയില്‍ കെ.സി ജോസഫിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. വിഷയത്തില്‍ കാര്യമായ നടപടികളൊന്നും കമ്മിഷന്റെ ഭാഗത്തുനിന്ന് ഉണ്ടാവാത്ത സാഹചര്യം മുഖ്യമന്ത്രി വിശദമാക്കിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."