ബോണസ് വിതരണത്തിലെ ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതമെന്ന് നഗരസഭാ ഭരണസമിതി
മാനന്തവാടി:നഗരസഭാ പാല്‍ ഉല്‍പാദക ബോണസ് വിതരണത്തില്‍ ക്രമക്കേട് നടത്തി എന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ആക്ഷേപം രാഷ്ട്രീയ പ്രേരിതവും അടിസ്ഥാന രഹിതവുമാണെന്ന് മാനന്തവാടി നഗരസഭാ ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പഞ്ചായത്ത് ഭരണ നേതൃത്വം വഹിക്കുകയും ഇപ്പോള്‍ ആക്ഷേപം ഉന്നയിക്കുകയും ചെയ്യുന്നവര്‍ നഗരസഭയിലെ 1500ഓളം വരുന്ന ക്ഷീരകര്‍ഷകര്‍ക്ക് വേണ്ടി യാതൊന്നും ചെയ്തിരുന്നില്ല. നിലവില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ചെയ്തത്. എന്നാല്‍ എല്‍.ഡി.എഫ് നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന നഗരസഭ ഭരണ സമിതി ക്ഷീരകര്‍ഷര്‍ക്കായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കന്നുകുട്ടി പരിപാലനം 325000 രൂപ, പശുരോഗ നിയന്ത്രണം 495000 രൂപ, പാല്‍ ഉല്‍പാദക ബോണസ് വിതരണടിസ്ഥാനത്തില്‍ 1500000 രൂപ എന്നിങ്ങനെ 2016-2017 വാര്‍ഷിക പദ്ധതിയില്‍ പ്രൊജക്ട് വച്ച് നടപ്പിലാക്കി. ഇതില്‍ പാല്‍ ഉല്‍പാദക ബോണസ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഇല്ലാത്ത ആക്ഷേപം യു.ഡി.എഫ് കൌണ്‍സിലര്‍മാര്‍ ഉന്നയിക്കുന്നതെന്ന് അവര്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പാല്‍ അളന്ന കര്‍ഷകര്‍ക്ക് 20000 രൂപയില്‍ അധികരിക്കാത്ത തുക പാല്‍ അളവിന് ക്രമമായി നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ ആക്ഷേപമുന്നയിച്ചവര്‍ ഉള്‍പ്പെടെ ഐക്യകണ്‌ഠേന അംഗീകരിച്ച ലിസ്റ്റ് പ്രകാരമാണ് പണം വിതരണം നടത്തിയത്.
കൃത്യവിലോപം കാണിച്ച സി.ഡി.എസ് ചെയര്‍പേഴ്‌സനെതിരേ നടപടി ഉണ്ടാകുമെന്ന് കണ്ടതോടെയാണ് യു.ഡി.എഫ് ഇല്ലാത്ത അഴിമതികഥകളുമായി രംഗത്തുവരുന്നതെന്നും അവര്‍ അവകാശപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ നഗസഭാധ്യക്ഷന്‍ വി.ആര്‍ പ്രവീജ്, അബ്ദുള്‍ അസീസ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ പ്രദീപ ശശി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ടി ബിജു, ശാരദാ സജീവന്‍, ലില്ലി കുര്യന്‍, വര്‍ഗീസ് ജോര്‍ജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."