HOME
DETAILS

മരം നട്ടാല്‍ പോര, സംരക്ഷിക്കുകയും വേണം: മന്ത്രി തോമസ് ഐസക് കബനിയിലെ ജലം അളക്കാന്‍ സംവിധാനമൊരുക്കണം

  
backup
May 22 2017 | 23:05 PM

%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8b%e0%b4%b0-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf


കല്‍പ്പറ്റ: സര്‍ക്കാരിന്റെ ഹരിത കേരള മിഷനുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ ഏറ്റെടുത്ത് നടത്തണമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ജില്ലയിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
ജൂണ്‍ 5 ന് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തുന്ന വൃക്ഷത്തെ നടലില്‍ ജില്ലയുടെ പൂര്‍ണമായ പങ്കാളിത്തം ഉണ്ടായിരിക്കണം. മരത്തൈകള്‍ നട്ടാല്‍മാത്രം പോര ഇവയെ പരിപാലിക്കുകയും വേണം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും തൈകള്‍ നടണം. വൃക്ഷത്തെകള്‍ നടുന്നതിന് പണം തൊഴിലുറപ്പില്‍ നിന്നും നല്‍കാം.
 മൂന്ന് വര്‍ഷത്തേക്ക് ഇവയുടെ പരിപാലനവും നട്ടവര്‍ തന്നെ ഏറ്റെടുക്കണം. ഓരോ തൈക്കും കീഴില്‍ മണ്‍കുടങ്ങള്‍ സ്ഥാപിച്ച് തുള്ളിനന നല്‍കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം.
ആവശ്യത്തിന് വൃക്ഷത്തൈകള്‍ ലഭ്യമാക്കാന്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ഡി.എഫ്.ഒക്ക് മന്ത്രി നിര്‍ദേശം നല്‍കി.  
ജലസംരക്ഷണം, മഴവെള്ള സംരക്ഷണം, നീര്‍ത്തടപരിപാലനം എന്നിവയെല്ലാം കാര്യക്ഷമമായി ഏറ്റെടുത്ത് നടത്തണമെന്ന് മന്ത്രി വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരോട് പറഞ്ഞു.
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യകുളങ്ങളുടെ സംരക്ഷണവും പരിപാലനവും ഏറ്റെടുക്കേണ്ട ആവശ്യകതയെക്കുറിച്ചും മന്ത്രി സാധ്യതകള്‍ ആരാഞ്ഞു.
കബനി നദീയിലെ വെള്ളത്തിന്റെ അളവെടുക്കാനുള്ള സംവിധാനം ഉണ്ടാക്കാനും ഇവ കൃത്യമായി ഓരോകാലയളവില്‍ കണക്കാക്കാനും മൈനര്‍ ഇറിഗേഷന്‍ അധികൃതരോട് മന്ത്രി പറഞ്ഞു.  
മണ്ണിന്റെ ജൈവികത വീണ്ടെടുക്കാന്‍ പ്രാപ്യമായ ജൈവകൃഷി സമ്പ്രദായങ്ങള്‍ ഈ മേഖലയില്‍ വ്യാപിപ്പിക്കാന്‍ കൃഷിവകുപ്പിനും മന്ത്രി ഡോ.തോമസ് ഐസക് നിര്‍ദേശം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  19 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  19 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  19 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  19 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  19 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  19 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  19 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  19 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  19 days ago