കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി അവലോകന യോഗം ചേര്‍ന്നു
മീനങ്ങാടി: മീനങ്ങാടി പഞ്ചായത്തില്‍ പത്ത് കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയുടെ അവലോകന യോഗം ധനവകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.
പദ്ധതിയുടെ പ്രാംരംഭ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അധികൃതരില്‍ നിന്നും മന്ത്രി വിവരങ്ങള്‍ ആരാഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ഇവിടെ പ്രാഥമികമായി നടപ്പാക്കുമ്പോള്‍ ഇതു സംബന്ധിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ കൃത്യതയോടെ നടക്കണം.
കാര്‍ബണിന്റെ അളവ് കണ്ടെത്തി കുറ്റമറ്റ രീതിയില്‍ നടപ്പാക്കണം. ഇത് മറ്റുള്ളവര്‍ക്കും മാതൃകയാവണം. മരം നട്ടുപിടിപ്പിക്കുന്നതിലും മറ്റും വിദ്യാര്‍ഥികള്‍ പരിസ്ഥിതി ക്ലബ്ബുകള്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടകള്‍ എന്നിവരുടെയെല്ലാം സഹകരണം ഉറപ്പാക്കണം. എനര്‍ജി ഓഡിറ്റും നടത്തണം.വൈദ്യുതിയുടെ ഉപയോഗം കുറക്കുന്നതിന് ഊര്‍ജ്ജ സംരക്ഷണം ഏറ്റെടുക്കണമെന്നും മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാവിജയന്‍, വൈസ് പ്രസിഡന്റ് അസൈനാര്‍, പഞ്ചായത്തംഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."