HOME
DETAILS

സഊദിയിൽ ഞായർ വരെ ഇടിയോട് കൂടിയ മഴ തുടരും

  
backup
November 28 2020 | 06:11 AM

hewvy-rain-at-saudi-28112020

    റിയാദ്: സഊദിയിൽ ഞായർ വരെ ഇടിയോട് കൂടിയ മഴ തുടരുമെന്ന് നിരീക്ഷണം. വടക്കുകിഴക്കന്‍ മേഖലയില്‍ ഉൾപ്പെടെ ചില മേഖലകളിൽ ഞായറാഴ്ച വരെ ഇടിയോടുകൂടെയുള്ള മഴക്കാണ് സാധ്യതയെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷണ സൈറ്റായ മെറ്റ്ബീറ്റ് വെതർ സർവീസ് റിപ്പോർട്ട് ചെയ്തു. മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുന്ന ഇവിടെ തെക്കു നിന്നുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തണുത്ത വരണ്ട കാറ്റിന്റെ പ്രവാഹവും ഈര്‍പ്പമുള്ള തെക്കന്‍ മേഖലയില്‍ നിന്നുള്ള കാറ്റിന്റെ സംയോജനവുമാണ് മഴക്ക് കാരണമാകുന്നത്.

    വെള്ളിയാഴ്ച രാത്രി തുടങ്ങുന്ന മഴ മൂലം ചില മേഖലയില്‍ ശക്തമായ കുത്തൊഴുക്കുണ്ടാകും. ജിദ്ദയില്‍ തെക്ക്, കിഴക്ക് മേഖലയില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ മഴ ലഭിക്കുന്നതോടൊപ്പം രാത്രി താപനില 22 ഡിഗ്രി സെല്‍ഷ്യസും പകല്‍ താപനില 32 ഡിഗ്രിയുമായി കുറയും. ജിദ്ദയുടെ തെക്കന്‍ തീര മേഖലയിലും ഡിസംബര്‍ ആദ്യവാരം വരെ അസ്ഥിര കാലാവസ്ഥ തുടരും. ജിദ്ദയുടെ പടിഞ്ഞാറന്‍ തീരത്തും ശീതക്കാറ്റിന്റെ സ്വാധീനം മൂലം താപനിലയിലും ഗണ്യമായ കുറവുണ്ടാകും.

    റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളിൽ മഴയുണ്ടാകുമെന്ന് സഊദി കാലവസ്ഥാ കേന്ദ്രങ്ങളും മുന്നറിയിപ്പ് നൽകി. റിയാദില്‍ പുലര്‍ച്ചെ മുതല്‍ മഴ തുടരുകയാണ്. അല്‍ഖര്‍ജ്, ദര്‍ഇയ, ദിലം, താദിഖ്, ഹുറൈമലാ, റുമാ എന്നിവിടങ്ങളില്‍ ഇന്ന് മഴയുണ്ടാകും. കൂടാതെ, അല്‍ദവാമി, ഹൊതാത് സുദൈര്‍, അല്‍ മജ്മഅ, അല്‍ സുല്‍ഫി മേഖലകളില്‍ ഞായറാഴ്ച വരെ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. വൈകുന്നേരം മുതല്‍ പുലര്‍ച്ചെ വരെയാണ് മഴ സാധ്യത. റിയാദിന്റെ തെക്കന്‍ മേഖലകളില്‍ ഇടിമിന്നലോടെയുള്ള മഴ ഇന്ന് ശക്തിപ്പെടാം.

     കിഴക്കന്‍ പ്രവിശ്യയില്‍ ഖഫ്ജി, നഈരിയ, ഹഫറല്‍ ബാത്തിന്‍, ഖര്‍യതുല്‍ ഉല്‍യാ എന്നിവിടങ്ങളില്‍ മഴയും അല്‍ഹസാ, ജുബൈല്‍, ദമാം, ഖത്തീഫ് എന്നിവിടങ്ങളില്‍ ആലിപ്പഴ വര്‍ഷത്തോടൊപ്പം മഴയുമുണ്ടാകും. മക്ക പ്രവിശ്യയില്‍ ഖുര്‍മ, അല്‍മോയ, തുര്‍ബ, മൈസാന്‍, വടക്കന്‍ പ്രവിശ്യയില്‍ റഫ, അറാര്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടെയാണ് മഴയുണ്ടാകും. സുരക്ഷയുടെ ഭാഗമായി രാജ്യത്തെ ചുരം പാതകളും അപകട സാധ്യതയുള്ള റോഡുകളും അധികൃതർ താത്കാലികമായി അടച്ചിട്ടുണ്ട്.

    സഊദി അറേബ്യയെ കൂടാതെ, ഖത്തർ, കുവൈത്, ബഹ്‌റൈൻ രാജ്യങ്ങളിലും ഒറ്റപ്പെട്ട ചാറ്റൽ മഴ ലഭിക്കുമെന്നും മെറ്റ് ബീറ്റ് വെതർ സർവീസ് റിപ്പോർട്ട് ചെയ്യുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago