പാതിവഴിയില്‍ വീണവര്‍ക്കായുള്ള ഷിനുവിന്റെ ഓട്ടം തുടരുന്നു
കല്‍പ്പറ്റ: തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ എസ്.എസ് ഷിനുവെന്ന 31കാരന്‍ 2008 ഡിസംബര്‍ 15ന് തുടങ്ങിയതാണ് സമൂഹത്തിലെ പാതിവഴിയില്‍ വീണുപോയവര്‍ക്കായുള്ള ഈ ഓട്ടം. ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും രോഗങ്ങളാലും മറ്റും കഷ്ടതയനുഭവിക്കുന്ന കൂടപ്പിറപ്പുകള്‍ക്കായുള്ള ഓട്ടം തുടരുകയാണ്.
ഓടിക്കിട്ടുന്ന തുക കൃത്യമായി അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുന്ന ഷിനു ഇതിനിടെ ഓടിത്തീര്‍ത്തത് 120000 കിലോമീറ്ററുകളാണ്. 2008 ഡിസംബര്‍ 15ന് ആരംഭിച്ച ഓട്ടം പാറശാലയില്‍ നിന്ന് തുടങ്ങി ദേശീയ പാതയിലൂടെ മാത്രം ഓടി 10 ദിവസംകൊണ്ട് മഞ്ചേശ്വരത്ത് അവസാനിപ്പിച്ചു. അതില്‍ നിന്ന് ലഭിച്ചത് 19000 രൂപയായിരുന്നു.
അതില്‍ നിന്ന് തുടങ്ങിയ ഷിനുവിപ്പോള്‍ വയനാട്ടില്‍ മാത്രം മൂന്ന് ലക്ഷത്തിലധികം രൂപയുടെ ധനസഹായമാണ് അശരണരായ കുടപ്പിറപ്പുകള്‍ക്ക് നല്‍കിയത്.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഇത്തരത്തിലുള്ള സഹായങ്ങള്‍ ഓടിക്കൊണ്ട് ഷിനു നടത്തുന്നുണ്ട്. എസ്.എസ് ഷിനു ജീവന്‍രക്ഷാ മാരത്തണ്‍ ട്രസ്റ്റിന്റെ കീഴില്‍ 2016 ഡിസംബര്‍ 24ന് കാസര്‍കോഡ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച ഷിനുവിന്റെ ഓട്ടം അഞ്ച് ജില്ലകള്‍ പിന്നിട്ടാണ് വയനാട്ടിലെത്തിയത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ പിന്നിട്ട ഓട്ടം വരുന്ന 10 ദിവസങ്ങളില്‍ വയനാടിന്റെ മുക്കിലും മൂലയിലും പര്യടനം നടത്തും.
11ാമത് മാരത്തണ്‍ അവസാനിക്കുന്ന തലസ്ഥാന ജില്ലയിലാണ്. ഇന്ന് രാവിലെ 10ന് കലക്ടറേറ്റ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഓട്ടം ജൂണ്‍ ഒന്നിന് വൈത്തിരിയിലാണ് സമാപിക്കുക.
അടിയന്തരമായി ശസ്ത്രക്രിയ നടത്തേണ്ടവരടക്കമുള്ള രോഗങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ യുവാവ് ഓട്ടം തുടരുന്നത്.
ട്രസ്റ്റ് പ്രവര്‍ത്തകരായ എ.ടി ബേബി, എ.കെ പ്രമോദ്, സുലോചന രാമകൃഷ്ണന്‍ എന്നിവരും ഷിനുവിന്റെ ഓട്ടത്തിനൊപ്പം സഹായ സഹകരണങ്ങളുമായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."