HOME
DETAILS

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ സി.പി.എമ്മിന് തിരിച്ചടിയാകും: ചെന്നിത്തല

  
backup
November 28 2020 | 06:11 AM

interview-with-ramesh-chennithala

ബാര്‍ കോഴയുമായി ബന്ധപ്പെട്ടു ഉയര്‍ത്തുന്ന അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'സുപ്രഭാത'ത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് സര്‍ക്കാരുകളുടെ കാലത്ത് രണ്ടു വിജിലന്‍സ് ഡയറക്ടര്‍മാര്‍ അന്വേഷിച്ചു യാതൊരു അടിസ്ഥാനവുമില്ലെന്ന് കണ്ടെത്തിയ ആരോപണങ്ങളാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വീണ്ടും ഉന്നയിക്കുന്നത്. ഇതു ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.


? തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്തു പറഞ്ഞാണ് യു.ഡി.എഫ് ജനങ്ങളെ സമീപിക്കുന്നത്


കഴിഞ്ഞ നാലര വര്‍ഷമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന അഴിമതിയും തീവെട്ടിക്കൊള്ളയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വികസനരാഹിത്യവും അനധികൃത നിയമനങ്ങളും ബഹുരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്കായി സംസ്ഥാനത്തെ തീറെഴുതിയതും ജനങ്ങള്‍ക്കു മുന്‍പില്‍ തുറന്നു കാണിച്ചു കൊണ്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.


? സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ തന്നെയാണോ
പ്രധാന പ്രചാരണ വിഷയം

തീര്‍ച്ചയായും, കേരളം ഇന്നുവരെ കേള്‍ക്കാത്ത, കാണാത്ത തരത്തിലുള്ള കൊടിയ അഴിമതികളായിരുന്നു സര്‍ക്കാര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കള്ളക്കടത്തുകാരുടെ താവളമായി മാറി. മുതിര്‍ന്ന ഐ.എ.എസുകാരനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ അതിനു നേതൃത്വം നല്‍കി. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ മയക്കുമരുന്ന് കച്ചവടം നടക്കുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഈ കേസില്‍ ജയിലിലാകുന്നു. സ്വര്‍ണക്കള്ളക്കടത്ത്, മണല്‍ക്കടത്ത്, പൊതുജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയ്ക്ക് വിറ്റ സ്പ്രിംഗ്‌ളര്‍ ഇടപാട്, പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനെന്ന പേരില്‍ കോടികള്‍ കമ്മിഷന്‍ ഇനത്തില്‍ അടിച്ചു മാറ്റിയ ലൈഫ് പദ്ധതി, മദ്യം വിതരണം ചെയ്യാനുള്ള ബവ്ക്യു ആപ്പിന്റെ പേരിലും വൈദ്യുത ബസുകളുടെ പേരിലുമെല്ലാം വന്‍ അഴിമതികളാണ് നടന്നത്. വിദേശ കുത്തകകളായ കണ്‍സള്‍ട്ടന്‍സി കമ്പനികളെ കേരളത്തിലേക്ക് കൊണ്ടുവന്നു. അവയ്ക്ക് പൊതുഖജനാവില്‍ നിന്നു കോടിക്കണക്കിന് രൂപയാണ് നല്‍കിയത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു രംഗത്തെ പ്രചാരണ വിഷയം സ്വാഭാവികമായും ഇതൊക്കെ തന്നെയാകും.

? ജോസ് കെ.മാണിയെ നിയമ നടപടികളില്‍ നിന്നു ഒഴിവാക്കിയിട്ടാണ് പ്രതിപക്ഷ നേതാക്കളെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇതു ജനങ്ങളെ ബോധ്യപ്പെടുത്താനാകുമോ

പറയാതെ തന്നെ ജനങ്ങള്‍ അതു തിരിച്ചറിയുമെന്നാണ് വിശ്വാസം. ചിലര്‍ക്കെതിരേയുള്ള ആരോപണങ്ങളെക്കുറിച്ച് സി.പി.എം കേന്ദ്രങ്ങള്‍ നിശബ്ദത പാലിക്കുമ്പോള്‍ മറ്റു ചിലര്‍ക്കെതിരേയുള്ള അടിസ്ഥാന രഹിതമെന്ന് കണ്ടെത്തിയ ആരോപണങ്ങള്‍ പോലും വീണ്ടും വീണ്ടും ഉന്നയിക്കുന്നതു രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അധികസമയമൊന്നും വേണ്ട.

? സര്‍ക്കാരിന്റെ 'കൊവിഡ്' പ്രതിരോധം തെരഞ്ഞെടുപ്പിനെ
സ്വാധീനിക്കുമെന്ന്
കരുതുന്നുണ്ടോ

കൊവിഡ് വ്യാപനം ചെറുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അമ്പേ പരാജയമായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ ദിവസേന കൊവിഡ് രോഗികളാകുന്നവരുടെ എണ്ണം ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാതെ കൊവിഡ് ബാധിതരുടെ എണ്ണം കുറച്ചു കാണിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കൊവിഡ് വ്യാപനം തടയുന്നതില്‍ പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമായിരുന്നു. വൈകിട്ട് ആറു മണിക്കുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പോലും പി.ആര്‍ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരം നടത്തിയ പ്രചാരണ സംവിധാനത്തിന്റെ ഭാഗമായിരുന്നുവെന്ന സത്യം പിന്നീടു പുറത്തുവന്നു. ഇതൊക്കെ ജനങ്ങളുടെ മുന്നില്‍ തുറന്നു കാട്ടിക്കൊണ്ടാണ് ഞങ്ങള്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.


? തെക്കന്‍ കേരളത്തില്‍
പലയിടത്തും കോണ്‍ഗ്രസ്
സ്ഥാനാര്‍ഥികളെ നിര്‍ത്തിയിടത്ത് ലീഗിനും സ്ഥാനാര്‍ഥികളുണ്ട്. എങ്ങനെ കാണുന്നു


ഇത്തരം വിഷയങ്ങളൊക്കെ യു.ഡി.എഫ് നേതൃത്വം ചര്‍ച്ചകളിലൂടെ പരിഹരിച്ചിട്ടുണ്ട്.


? കേരളാ കോണ്‍ഗ്രസ് കൂടെയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പില്‍
മധ്യകേരളത്തില്‍ നിന്നുള്ള ട്രെന്‍ഡ് എന്താണെന്നു വ്യക്തമായിട്ടുണ്ടോ

ജോസ് കെ.മാണി മുന്നണി വിട്ടതൊന്നും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ബാധിക്കുന്ന വിഷയമേ അല്ല. പിണറായി സര്‍ക്കാരിനെതിരായ ജനവികാരമായിരിക്കും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago