ആധാര്‍: വിധി ദൗര്‍ഭാഗ്യകരമെന്ന് സി.പി.എം
ന്യൂഡല്‍ഹി: ആധാറിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രിംകോടതിയുടെ അഞ്ചംഗഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷജഡ്ജിമാര്‍ പുറപ്പെടുവിച്ച വിധി ദൗര്‍ഭാഗ്യകരമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.
എന്നാല്‍, ആധാര്‍ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നതുള്‍പ്പെടെയുള്ള ഉത്തരവ് പുറപ്പെടുവിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വിധിയെ പാര്‍ട്ടി സ്വാഗതംചെയ്തു.
റാഫേല്‍ ഇടപാട് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്.
പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ മാറ്റി റിലയന്‍സിനെ കരാര്‍ ഏല്‍പ്പിച്ചതിനു പിന്നില്‍ വന്‍ അഴിമതിനടന്നുവെന്നു വ്യക്തമാണെന്നും പി.ബി പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനാവശ്യമായി കേരളം ആവശ്യപ്പെട്ട 5000 കോടി രൂപ എത്രയും വേഗം അനുവദിക്കണമെന്നും പി.ബി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേരളത്തിനായി രാജ്യത്തുടനീളം സി.പി.എം പ്രവര്‍ത്തകര്‍ പത്തു കോടി രൂപ സ്വരൂപിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയിട്ടുണ്ട്. പ്രളയസമയത്ത് കേരളത്തിലെ ഇടതുപക്ഷസര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും ദുരന്തം നേരിട്ട നടപടിയെയും പി.ബി പ്രശംസിച്ചു.
അഞ്ചുമനുഷ്യാവകാശ പ്രവര്‍ത്തകരെയും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെയും ഉടന്‍ മോചിപ്പിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."