HOME
DETAILS
MAL
തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊ. എം. മാധവന്‍കുട്ടി അന്തരിച്ചു
backup
November 28 2020 | 06:11 AM
തൃശൂര്‍: തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും പൗര പ്രമുഖനുമായ പ്രൊ. എം. മാധവന്‍കുട്ടി (78) അന്തരിച്ചു. ഭൗതികശരീരം സി എം എസ് സ്‌കൂളിന് സമീപം ഉള്ള തിരുവമ്പാടി ബില്‍ഡിങ്ങില്‍ രാവിലെ 10 മുതല്‍ 2 വരെ പൊതുദര്‍ശനത്തിനു വെക്കും. അരനൂറ്റാണ്ട് കാലം തൃശൂര്‍ പൂരത്തിന്റെ സംഘാടകനായിരുന്നു. 42 വര്‍ഷമായി തിരുവമ്പാടി ദേവസ്വം ഭാരവാഹിയാണ്. ആലുവ യു.സി. കോളജിലെ റിട്ടയേര്‍ഡ് പ്രഫസറാണ്. അര്‍ബുധ രോഗത്തിന് ചികില്‍സയിലായിരുന്നു. നിരവധി പേര്‍ അദ്ദേഹത്തിന് ആദരാജ്ഞലികളര്‍പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."