HOME
DETAILS
MAL
കല്‍ക്കരിപ്പാടം അഴിമതി: മുന്‍ മന്ത്രാലയസെക്രട്ടറിക്ക് രണ്ടുവര്‍ഷം തടവ്
backup
May 22 2017 | 23:05 PM
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട ഒരുകേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ കല്‍ക്കരി മന്ത്രാലയ മുന്‍ സെക്രട്ടറി എച്ച്.സി ഗുപ്തയുള്പ്പടെ മൂന്നു ഉന്നത ഉദ്യോഗസ്ഥരെ രണ്ടുവര്‍ഷം തടവിനും ഓരോ ലക്ഷം വീതം പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഗുപ്തയെക്കൂടാതെ കല്‍ക്കരി മന്ത്രാലയം മുന്‍ ജോയിന്‍ സെക്രട്ടറി കെ.എസ് ക്രോഫ, ഡയറക്ടറായിരുന്ന കെ.സി സമേരിയ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു രണ്ടുപേര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."