HOME
DETAILS

നാലുമാസത്തിനിടെ എക്‌സൈസ് എടുത്തത് 927 കേസുകള്‍

  
backup
July 28 2016 | 23:07 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%ae%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%88%e0%b4%b8


ആലപ്പുഴ: അനധികൃത മദ്യവില്‍പനയുടെയും മയക്കുമരുന്ന് വിപണനവും വര്‍ധിച്ചതോടെ ജില്ലയില്‍ കഴിഞ്ഞ നാലു മാസത്തിനിടെ എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 868 കേസുകള്‍.
ആലപ്പുഴ ഡിവിഷനിലെ വിവിധ എക്‌സൈസ് ഓഫീസുകളുടെ നേതൃത്വത്തില്‍ നടത്തിയ 4,764 പരിശോധനയിലാണ് 868 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ കലക്ടര്‍ ആര്‍ ഗിരിജയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന അനധികൃത മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് എക്‌സൈസ് വകുപ്പ് കണക്കുകള്‍ വ്യക്തമാക്കിയത്. 962 പേരാണ് പ്രതികളായത്. 59 എന്‍.ഡി.പി.എസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 259 ലിറ്റര്‍ ചാരായം, 5,760 ലിറ്റര്‍ വാഷ്, 9,882 ലിറ്റര്‍ അരിഷ്ടം എന്നിവ പിടിച്ചെടുത്തു. 6.87 കിലോ കഞ്ചാവ്, രണ്ടു കഞ്ചാവ് ചെടികള്‍, 53 കഞ്ചാവ് വിത്തുകള്‍, 6,514 പായ്ക്കറ്റ് ഹാന്‍സ്,  10,251 പായ്ക്കറ്റ് സിഗററ്റ്, 235.7 കിലോ ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട 67 ലോറാസെപാം ടാബ്‌ലറ്റുകള്‍, 82 ലിറ്റര്‍ അനധികൃത മദ്യം തുടങ്ങിയവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികളില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി വിമുക്തി പദ്ധതി പുനര്‍ജ്ജീവിപ്പിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. സ്റ്റുഡന്റ് പൊലിസ് കേഡറ്റ് ഉള്‍പ്പെടെയുള്ളവരെ സജീവമായി പദ്ധതിയില്‍ പങ്കാളികളാക്കും. കഴിഞ്ഞ ജനകീയ കമ്മിറ്റിക്കു ശേഷം 15,868 വാഹനങ്ങള്‍ പരിശോധിക്കുകയും നിയമവിരുദ്ധമായി കഞ്ചാവും മദ്യവും കടത്തിയതിന് 36 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 56 മദ്യസാമ്പിളുകളും 1,615 കള്ളുസാമ്പിളുകളും ശേഖരിച്ചു.
 കള്ളു സാമ്പിള്‍ രാസ പരിശോധനയില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്ന് ആറു ഗ്രൂപ്പ് കളളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി പുനര്‍ ലേലം ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന വാടക വീടുകള്‍, അമ്പലപ്പുഴ ഗവണ്‍മെന്റ് കോളജിന് സമീപത്തെ പ്രദേശങ്ങള്‍, ആലിശ്ശേരി ലോറി സ്റ്റാന്റ് തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നിരന്തരമായി പരിശോധന നടത്തി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡരുകില്‍ പ്രവര്‍ത്തിക്കുന്ന എഫ്.എല്‍ ഒന്ന് ഷോപ്പ് മാറ്റി സ്ഥാപിക്കുന്നതിനെ പറ്റിയുളള റിപ്പോര്‍ട്ട് എക്‌സൈസ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുള്ളതായി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ 110 പരാതി പെട്ടികള്‍ സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.
എക്‌സൈസ് റെയ്ഡുകള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊലിസിന്റെ ഭാഗത്തു നിന്ന് വേണ്ട സഹായം ചെയ്ത് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി, അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ കെ ചന്ദ്രപാല്‍, ഡി.വൈ.എസ്. പി.ഡി മോഹനന്‍,  വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ആന്‍സമ്മാ മാത്യു,  അഡ്വ. റോജോ ജോസഫ്, ഹക്കിം മുഹമ്മദ് രാജ, കബീര്‍ പൊന്നാട്, പി.എന്‍ ഇന്ദ്രസേനന്‍, ബേബി പാറക്കാടന്‍, എം.എ ജോണ്‍ മാടവന സംസാരിച്ചു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  20 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  35 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago