എന്റെ ഹിന്ദുത്വ നിര്‍വചനം മാറി; ബി.ജെ.പി പ്രതികാര നടപടിക്ക് നിര്‍ബന്ധിക്കരുത്- ഉദ്ധവ് താക്കറെ
ഒന്നാം വാര്‍ഷികം ആഘോഷിച്ച് മഹാ വികാസ് അഘാഡി
മുംബൈ: എല്ലാ തെരഞ്ഞെടുപ്പുകളിലും മഹാ വികാസ് അഘാഡിയിലെ സഖ്യകക്ഷികള്‍ ഒന്നിച്ച് നേരിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. തന്റെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ഹിന്ദുത്വ നിര്‍വചനം മാറി കൂടുതല്‍ സംസ്‌കാരമുള്ളതായി അത് മാറി ഹിന്ദുത്വത്തില്‍ സംസ്‌കാരം വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികാര നടപടിക്ക് നിര്‍ബന്ധിക്കരുതെന്ന് പ്രതിപക്ഷമായ ബിജെപിക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സൗമ്യമായി ഇടപെടുന്നത് കൊണ്ട് താന്‍ കഴിവ് കെട്ടവനാണെന്ന് കരുതേണ്ടെന്നും സിബിഐ ഇ.ഡി എന്നിവകൊണ്ട് സര്‍ക്കാരിനെ വിരട്ടാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടുകളോളം സമാന ആശയമുള്ള പാര്‍ട്ടിയുമായി സഖ്യത്തിലായിരുന്നു. എന്നാല്‍ ഒരു കൂട്ടുകെട്ടിന്റെ അടിസ്ഥാന പ്രമാണമായ പരസ്പര വിശ്വാസം ഇല്ലാതായി. ഒരുമിച്ച് നിന്നവരുടെ ചതിയാണ് കഴിഞ്ഞ വര്‍ഷത്തെ മറക്കാനാകാത്ത സംഭവം.
ബി.ജെ.പിക്കൊപ്പം സഖ്യത്തിലായപ്പോഴാണ് ഭാര്യയുടെ ഭൂമി ഇടപാട് നടന്നത്. നിങ്ങള്‍ക്കൊപ്പമുള്ളപ്പോള്‍ എല്ലാം ശരിയും അതല്ലാത്തപ്പോള്‍ അതെല്ലാം തെറ്റുമാകുമോ. മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുന്നതിനെ കുറിച്ച് ഫഡ്‌നാവിസിന് സ്വപ്‌നം കാണാം അത് തെറ്റല്ല. സര്‍ക്കാരിന്റെ ലക്ഷ്യം സംസ്ഥാനത്തിന്റെ വികസനവും ക്ഷേമവുമാണെന്നും ഉദ്ധവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."