രാജ്യസഭയിലേക്കില്ലെന്ന് ആവര്‍ത്തിച്ച് യെച്ചൂരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സഹായമില്ലാതെ രാജ്യസഭയിലേക്കു മല്‍സരിച്ചാല്‍ വിജയിക്കില്ലെന്ന് വ്യക്തമായതോടെ ഇനി ഭാഗ്യപരീക്ഷണത്തിനില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യസഭയിലെ കാലാവധി ജൂലൈ മാസത്തോടെ അവസാനിക്കാനിരിക്കെയാണ് യെച്ചൂരി മുന്‍നിലപാട് ആവര്‍ത്തിച്ചത്. ഒരാളും രണ്ടിലധികം തവണ രാജ്യസഭയിലേക്ക് മല്‍സരിക്കുന്ന കീഴ്വഴക്കം പാര്‍ട്ടിയിലില്ല. അതു താന്‍ അനുസരിക്കുമെന്ന് യെച്ചൂരി പറഞ്ഞു. സി.പി.എമ്മിന് എട്ട് അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ഇതില്‍ മൂന്നു പേര് വീതം കേരളം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. നിലവില്‍ ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമാണ് യെച്ചൂരി. ഏറെക്കാലം സി.പി.എം തുടര്‍ച്ചയായി ഭരിച്ച ബംഗാളില്‍ നിന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യസഭയിലേക്ക് അംഗത്തെ തെരഞ്ഞെടുത്തയക്കാന്‍ പാര്‍ട്ടിക്കു തനിച്ചുകഴിയില്ല. സി.പി.എം നേതൃത്വം നല്കുന്ന ഇടതു മുന്നണിക്ക് ബംഗാള്‍ നിയമസഭയില്‍ 24 അംഗങ്ങളാണുള്ളത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."