കേരളത്തിന് നിരാശമാത്രം നല്കുന്ന ബജറ്റ്: തോമസ് ഐസക്
തിരുവനന്തപുരം: രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് കേരളത്തിന് സമ്പൂര്‍ണ നിരാശ നല്‍കുന്നതാണെന്ന് സംസ്ഥാന ധനവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ കുറഞ്ഞ തുകയാണ് കേന്ദ്രം നമ്മള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്. സാമ്പത്തിക മുരടിപ്പ് മറികടക്കാന്‍ അപര്യാപ്തമായ ബജറ്റാണ് അവതരിപ്പിച്ചത്.
സംസ്ഥാനത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമായ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും എയിംസും ഉള്‍പ്പെടെയുള്ള പ്രധാന ആവശ്യങ്ങളെ പാടെ അവഗണിച്ചു. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാനുള്ള നീക്കം ജനങ്ങളെ സമ്പൂര്‍ണ ദുരിതത്തിലേക്ക് തള്ളിവിടാനുള്ളതാണ്. ഓഹരികള്‍ സ്വകാര്യ മൂലധനങ്ങള്‍ക്ക് വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വായ്പയെടുക്കാന്‍ അനുവദിക്കണമെന്നത് സംസ്ഥാനത്തിന്റെ നിരന്തരമായ ആവശ്യമായിരുന്നു. എന്നാല്‍ അതുസംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. വായ്പാ പരിധി ഉയര്‍ത്താത്തത് സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്നങ്ങള്‍ ഉന്നയിച്ച് കേന്ദ്ര ധനമന്ത്രിക്ക് കത്തെഴുതുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."