ബി.ജെ.പി യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ വാഗ്വാദം
കൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി പി.എസ് ശ്രീധരന്‍പിള്ള നിയമിതനായ ശേഷം ചേര്‍ന്ന ആദ്യസംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ ഭാരവാഹികളെ നിയമിക്കുന്നത് സംബന്ധിച്ച വിഭാഗീയത ശക്തമായി മറനീക്കി.
സ്ഥിരം ഭാരവാഹികളെയും സ്ഥിരം സ്ഥാനാര്‍ഥികളെയും ഇനി വേണ്ടെന്ന് കോര്‍കമ്മിറ്റിയില്‍ ഒരു വിഭാഗം പ്രതിനിധികള്‍ നിലപാടെടുത്തു. പൊതുസമ്മതരായ സ്വതന്ത്രരെ മല്‍സരിപ്പിച്ച് എന്‍.ഡി.എ സംവിധാനത്തെ ശക്തിപ്പെടുത്തി കൊണ്ടുപോയാല്‍ മാത്രമേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്ന് ഭൂരിഭാഗം പ്രതിനിധികളും ആവശ്യപ്പെട്ടു.
സ്ഥിരം സ്ഥാനാര്‍ഥികള്‍ക്ക് നിയന്ത്രണം ഉണ്ടാകണമെന്നും പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്നുമാണ് കോര്‍കമ്മിറ്റിയില്‍ ഉയര്‍ന്ന ആവശ്യം.
സംസ്ഥാന കമ്മിറ്റിയില്‍ ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് പാര്‍ട്ടിയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി ശ്രീധരന്‍ പിള്ളയെ നിയമിച്ച് സമവായനീക്കങ്ങള്‍ നടത്തി സഹഭാരവാഹികളെയും മോര്‍ച്ച സംഘനകളുടെ ഭാരവാഹികളെയും തെരഞ്ഞെടുക്കാമെന്നാണ് കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നത്.
ഇതിനായി മുന്‍ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ രാജ്‌നാഥ് സിംഗ് ഇന്ന് പങ്കെടുക്കുന്നുണ്ട്. 2004ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്ക് മല്‍സരിച്ച പി.സി തോമസിനെ വിജയിപ്പിക്കാന്‍ കഴിഞ്ഞത് ശ്രീധരന്‍പിള്ള പ്രസിഡന്റായിരുന്ന സമയത്തായിരുന്നു. എന്‍.ഡി.എയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കക്ഷികള്‍ ഉള്‍കൊള്ളുമ്പോള്‍ സ്വീകാര്യരായ പൊതുസ്വതന്ത്രരെ ഇറക്കി സ്വാധീനമേഖലയിലെങ്കിലും വിജയിക്കാന്‍ കഴിയണമെന്ന അഭിപ്രായമാണ് പ്രതിനിധികള്‍ ഉയര്‍ത്തിയത്. സ്ഥിരം ഭാരവാഹികളും സ്ഥാനാര്‍ഥികളും എന്ന പ്രയോഗം തന്നെ ഒരു വിഭാഗം നേതാക്കളെ ഒതുക്കാനുള്ള തന്ത്രമായിട്ടാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."