"ബഹ്റൈനിലെ ഹിന്ദു ക്ഷേത്രം ഇന്ത്യയുമായുള്ള സൗഹൃദത്തിന്‍റെ സാക്ഷ്യം" 200 വര്‍ഷം പഴക്കമുള്ള ബഹ്റൈനിലെ ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍
മനാമ: ഇന്ത്യയും ബഹ്റൈനും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഉറ്റ സൗഹൃദത്തിന്റെ സാക്ഷ്യമാണ് ബഹ്റൈനിലെ പുരാതന ക്ഷേത്രമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
ബഹ്റൈനില്‍ 200 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രം സന്ദര്‍ശിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ക്ഷേത്ര ദര്‍ശനത്തിന്‍റെ ഫോട്ടോ സഹിതം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് വിദേശ കാര്യമന്ത്രി ചൊവ്വാഴ്ച ബഹ്റൈനിലെത്തിയത്. തുടര്‍ന്ന് ബുധനാഴ്ചയായിരുന്നു ക്ഷേത്ര സന്ദര്‍ശനം.
ബഹ്റൈന്‍ തലസ്ഥാന നഗരിയായ മനാമയില്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി നില നില്‍ക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദര്‍ശന ശേഷമാണ് അദ്ദേഹം തന്‍റെ രണ്ടാം ദിവസം ആരംഭിച്ചിരുന്നത്.
ഈ ഫോട്ടോ തന്‍റെ ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്.
Began the day with darshan at the 200 year-old Shreenathji Temple at Manama. A testimony to our time- tested and close bonds with Bahrain. pic.twitter.com/U3lD3PrGMG
— Dr. S. Jaishankar (@DrSJaishankar) November 25, 2020
കഴിഞ്ഞ 200 വര്‍ഷകാലമായി രാജ്യത്ത് നില നില്‍ക്കുന്ന ഈ പുരാതന ശ്രീകൃഷ്ണ ക്ഷേത്രത്തിന് ആവശ്യമായ എല്ലാ സഹായവും സംരക്ഷണവും ബഹ്റൈന്‍ നല്‍കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ബഹ്റൈനിലെത്തിയപ്പോള്‍ ഈ ക്ഷേത്രത്തിന്‍റെ നവീകരണോദ്ഘാനം നിര്‍വ്വഹിച്ചിരുന്നു.
45000 ചതുരശ്ര അടിയില്‍ നടക്കുന്ന ക്ഷേത്ര നവീകരണം പൂര്‍ത്തികരിക്കാനായി 42 കോടി അമേരിക്കന്‍ ഡോളറാണ് ചിലവ് കണക്കാക്കിയിരുന്നത്.
1817ലാണ് ഈ ക്ഷേത്രം ബഹ്റൈനില്‍ സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. 1992ല്‍ ഫാഷിസ്റ്റുകള്‍ ഇന്ത്യയില്‍ ബാബരി മസ്ജിദ് ധ്വംസനം നടത്തിയപ്പോഴുണ്ടായ ഭീഷണിയെ തുടര്‍ന്ന് ഈ ക്ഷേത്രത്തിന് അധികൃതര്‍ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.
കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിബന്ധനകളോടെ ഇപ്പോഴും ക്ഷേത്ര ദര്‍ശനവും ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകളും ഇവിടെ നടന്നുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."