ബഹ്റൈനില്‍ ഫോര്‍മുല വണ്‍ കാറോട്ടമത്സരങ്ങള്ക്ക് തുടക്കമായി
മനാമ: ബഹ്റൈനില്‍ ഫോര്‍മുല വണ്‍ -ഗള്‍ഫ് എയര്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ക്ക് തുടക്കമായി.
ബഹ്റൈനിലെ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ കഴിഞ്ഞ ദിവസം നടന്ന ആവേശകരമായ മത്സരത്തില്‍ ലോക ചാമ്പ്യന്‍ മെഴ്സിഡസിന്റെ ലൂയി ഹാമില്ട്ടണ് ഒന്നാമതെത്തി.
സഹതാരം വാള്േട്ടരി ബോട്ടാസ് രണ്ടാമതും റേസിങ് പോയന്റിന്റെ സെര്‍ജിയോ പെരേസ് മൂന്നാമതും ഫിനിഷ് ചെയ്തു. മക്ലാരന് ഡ്രൈവര്‍ കാര്‍ലോസ് സെയിന്‍സ് നാലാമതും ആല്‍ഫ ടോറിയുടെ ഡ്രൈവര്‍ പിയറി ഗാസ്ലി അഞ്ചാമതും എത്തി.
60 മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്നാമത്തെ പരിശീലനമാണ് ശനിയാഴ്ച നടന്നത്. ഞായറാഴ്ച പ്രാദേശിക സമയം വൈകീട്ട് 5.10നാണ് ഫൈനല്‍ മത്സരം.
തുടര്‍ന്ന് ഡിസംബര്‍ നാലു മുതല്‍ ആറുവരെ ഫോമുല വണ്‍ റോളക്സ് സാഖിര്‍ ഗ്രാന്‍ഡ് പ്രീ മത്സരം നടക്കും.
ഡിസംബര്‍ 11 മുതല്‍ 13 വരെ നടക്കുന്ന അബൂദബി ഗ്രാന്‍ഡ് പ്രീയോടെയാണ് ഈ സീസണിലെ മത്സരങ്ങള്‍ക്ക് തിരശ്ശീല വീഴുന്നത്.
കോവിഡ് പ്രതിരോധ രംഗത്ത് മുന്‍നിരയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മത്സരങ്ങള്‍ കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരസൂചകമായാണ് സീറ്റ് അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."