ജില്ലയില്‍ വീണ്ടും ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്
മാനന്തവാടി: ജില്ലയില്‍ വീണ്ടും ഡിഫ്തീതീരിയ സ്ഥിരീകരിച്ചു. പതിനഞ്ചുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി.
മാനന്തവാടി നഗരസഭാ പരിധിയിലെ കോളനിയിലെ ഒരു പെണ്‍കുട്ടിക്കാണ് രോഗ ബാധയുള്ളതായി സ്ഥിരീകരിച്ചത്. മണിപ്പാല്‍ സെന്റര്‍ ഫോര്‍ വൈറസ് റിസേര്‍ച്ചില്‍ നിന്നും ലഭിച്ച പരിശോധനാ ഫലത്തിലാണ് രോഗം കണ്ടെത്തിയത്. തൊണ്ടവേദനയും, പനിയുമായി കഴിഞ്ഞ 18ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ സ്വാബ് കള്‍ച്ചര്‍, പി.സി.ആര്‍ എന്നിവയുടെ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ഈ വര്‍ഷം ഡിഫ്ത്തീരിയ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി. നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ജില്ലയില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ചുള്ളിയോടുള്ള പത്ത് വയസ്സുകാരന് ഡിഫ്ത്തീരിയ ബാധ സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ സംശയാസ്പദമായ രീതിയില്‍ 24 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും രോഗബാധ സ്ഥിരീകരിച്ചത് മൂന്ന് പേര്‍ക്ക് മാത്രമാണ്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനൊന്ന് വയസുകാരനും, പൂതാടി പഞ്ചായത്തിലെ പതിനേഴ്കാരിക്കും ഒടുവിലത്തേത് മാനന്തവാടി നഗരസഭ പരിധിയിലെ പതിനഞ്ചുകാരിക്കും. ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗം സ്ഥിരീകരിച്ച കോളനിയുടെ പരിസരത്തുള്ള നൂറോളം കുടുംബങ്ങളില്‍ ആരോഗ്യവകുപ്പ് സര്‍വ്വേ നടത്തും.
ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധന നടത്തും. കൂടാതെ മുന്‍കരുതലിന്റെ ഭാഗമായി പരിസര വാസികള്‍ക്ക് പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യും. പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ബോധവല്‍ക്കരണ സെമിനാറുകളും ക്ലാസുകളും സംഘടിപ്പിക്കും. വയനാട്ടില്‍ രോഗബാധിതരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്താനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധമരുന്നുകളോടുള്ള ചിലരുടെ മനോഭാവമാണ് ജില്ലയില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം വരാന്‍ കാരണമായതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
തൊണ്ടവേദനയും പനിയും ഉള്ളവര്‍ എത്രയും പെട്ടെന്ന് ഡോക്ടറുടെ ചികിത്സ തേടണമെന്നും സ്വയം ചികിത്സ അപകടം ക്ഷണിച്ച് വരുത്തുമെന്നും അവര്‍ മുന്നറിയിപ്പ്് നല്‍കിയിട്ടുണ്ട്..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."