'ഐ.എന്‍.എല്ലിന്റെ പ്രസക്തി നഷ്ടപ്പെട്ടു'
കോഴിക്കോട്: കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ ഐ.എന്‍.എല്ലിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്ന് ഐ.എന്‍.എല്‍ (ഡെമോക്രാറ്റിക്) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
33 വര്‍ഷത്തിനുശേഷം കാസര്‍കോട്ട് നിന്ന് യു.ഡി.എഫ് വന്‍ വിജയം നേടിയതോടെ ന്യൂനപക്ഷ സമുദായത്തിനകത്ത് നിന്ന് കാര്യമായ ഒരു നേട്ടവും എല്‍.ഡി.എഫിന് നേടിക്കൊടുക്കാന്‍ ഐ.എന്‍.എല്ലിന് സാധിച്ചിട്ടില്ല. ഇബ്രാഹിം സുലൈമാന്‍ സേട്ട് സാംസ്കാരിക കേന്ദ്രം നിര്‍മിക്കുന്നതിനായി പിരിച്ച കോടിക്കണക്കിന് രൂപയുമായി ബന്ധപ്പെട്ടാണ് നിലവിലെ അസ്വാരസ്യങ്ങള്‍.
ഐ.എന്‍.എല്‍ നേതാക്കള്‍ ഇന്ന് പലഗ്രൂപ്പുകളായി തിരിഞ്ഞ് അവരവരുടെ ഗ്രൂപ്പ് രാഷ്ട്രീയം ശക്തിപ്പെടുത്തുകയാണ്. ആന്തൂര്‍ വിഷയത്തില്‍ സര്‍ക്കാരും സി.പി.എമ്മും എടുത്ത നിലപാട് ജനദ്രോഹപരമാണ്. ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയെ പുറത്താക്കി ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് പുറവൂര്, ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടി, പി.ടി ഖദീജ, സലാം വളപ്പില്‍, കരീം കല്ലേരി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."