പൊലിസ് നോക്കിനില്‍ക്കെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
ഹൈദരാബാദ്: ജനങ്ങളും പൊലിസും നോക്കി നില്‍ക്കെ യുവാവിനെ രണ്ടുപേര്‍ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ ഹൈദരാബാദ് നഗരത്തില്‍ പട്ടാപ്പകലാണ് കൊലപാതകം നടന്നത്.
കൊലപാതകത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. യുവാവിനെ വെട്ടി വീഴ്ത്തിയ ശേഷം അക്രമികളിലൊരാള്‍ മഴു ഉയര്‍ത്തിപ്പിടിച്ച് ആഹ്ലാദിച്ചിട്ടും ഇത് നോക്കി നില്‍ക്കുകയാണ് പൊലിസും നാട്ടുകാരും ചെയ്തത്.
ചിലര്‍ ദൃശ്യം മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. വെട്ടേറ്റു വീണ യുവാവിനെ നിലത്തിട്ട് വീണ്ടും വീണ്ടും വെട്ടുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. കൊലപാതകത്തിനിടയില്‍ ഒരു പൊലിസ് വാഹനവും ഇതുവഴി പോയെങ്കിലും അവരും നിര്‍ത്താന്‍ തയാറായില്ല. സംഭവ സ്ഥലത്ത്നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളേയും പിന്നീട് പൊലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന ഒരു കൊലപാതകത്തിന്റെ പ്രതികാരമാണ് ഇതെന്നാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ വര്‍ഷം യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് ഇന്നലെ കൊലപ്പെടുത്തിയത്. അന്ന് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."