HOME
DETAILS
MAL
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തിയേക്കും
backup
September 26 2018 | 18:09 PM
മുംബൈ:അമേരിക്കന്‍ ഉപരോധം മറികടക്കാനായി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയേക്കും. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒക്ടോബര്‍ വരെമാത്രമേ ഇന്ധനത്തിന് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളൂ. നവംബര്‍ മാസത്തേക്കുള്ള ഒരു തരത്തിലുള്ള ആവശ്യവും ഈ കമ്പനികള്‍ നല്‍കിയിട്ടില്ല. ഇറാനില്‍ നിന്ന് ഇറക്കുമതി ഇന്ത്യ നിര്‍ത്തിവച്ചാല്‍ അത് ആ രാജ്യത്തിന് വലിയ തിരിച്ചടിയായിരിക്കും ഉണ്ടാക്കുക. ദ.കൊറിയ, ജപ്പാന്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇറാനില്‍ നിന്ന് 577,000 ബാരല്‍ ക്രൂഡ് ഓയില്‍ ആണ് ഈ വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."