വെനസ്വല പ്രതിപക്ഷ പ്രക്ഷോഭത്തില്‍ മരണസംഖ്യ 48 ആയി
കാരക്കാസ്: വെനസ്വലയില്‍ പ്രസിഡന്റ് നിക്കോളാസ് മദുറോക്കെതിരേ നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിന്റെ 50-ാം ദിവസത്തില്‍ യുവാവ് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. ഒര്‍ലാന്‍ഡോ ജോസ് ഫിഗോറയാണ് തലസ്ഥാനമായ കാരക്കാസില്‍ പ്രക്ഷോഭത്തിനിടെ സ്വയം തീകൊളുത്തിയത്. ശരീരത്തിന്റെ 80 ശതമാനവും കത്തിയ ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ, ഒരു പ്രതിപക്ഷ പ്രവര്ത്തകന് കൂടി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഇതോടെ പ്രതിപക്ഷ സമരത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി. എഡി അലെജാന്ദ്രോ തെറാന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. എന്നാല്‍, സമരക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ഒരാള്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നും അറ്റോണി ജനറല്‍ പറഞ്ഞു.
പ്രസിഡന്റ് പദവി ഒഴിഞ്ഞ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."