HOME
DETAILS

കേന്ദ്രം പുതിയ ടെലികോം നയം പ്രഖ്യാപിച്ചു

  
backup
September 26 2018 | 18:09 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%9f%e0%b5%86%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8b%e0%b4%82-%e0%b4%a8

ന്യൂഡല്‍ഹി: രാജ്യം അഞ്ചാം തലമുറ മൊബൈല്‍ സംവിധാനത്തിലേക്ക് കടക്കാനിരിക്കെ കേന്ദ്ര സര്‍ക്കാര്‍ പുതിയ ടെലികോം നയം പ്രഖ്യാപിച്ചു. ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് പോളിസി(എന്‍.ഡി.സി.പി-2018) എന്ന പേരില്‍ നടപ്പാക്കുന്ന നയത്തിന് ഇന്നലെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2022ഓടെ 10,000 കോടിയുടെ നിക്ഷേപവും 40 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്ന തരത്തിലാണ് നയം നടപ്പാക്കുന്നത്. 

ആഗോളതലത്തില്‍ വാര്‍ത്താ വിനിമയ രംഗത്ത് വലിയതോതിലുള്ള മുന്നേറ്റമാണ് നയം ലക്ഷ്യമിടുന്നത്. 5ജി, ഇന്റര്‍നെറ്റ് രംഗത്ത് കൂടുതല്‍ സാങ്കേതിക മികവ് തുടങ്ങിയ മുന്നേറ്റമാണ് പുതിയ നയത്തില്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു.
ബ്രോഡ്ബാന്റ് സൗകര്യങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുക, ആഗോള തലത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി(ഐ.സി.ടി) റാങ്കിങില്‍ ഇന്ത്യയെ കൂടുതല്‍ ഉയരത്തിലേക്ക് എത്തിക്കുകയെന്നതും നയത്തില്‍ ലക്ഷ്യം വയ്ക്കുന്നു. ഇപ്പോള്‍ ഐ.സി.ടിയില്‍ 50ാം സ്ഥാനത്താണ് ഇന്ത്യയുടെ റാങ്കിങ്.
ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ ടെലികോം വകുപ്പിന്റെ സംഭാവന ആറ് ശതമാനമാണ്. ഇത് എട്ട് ശതമാനമാക്കുകയെന്നതും ലക്ഷ്യമാണ്. സുരക്ഷിതവും താങാനാകുന്നതും എല്ലായിടത്തും ലഭ്യമാകുന്നതുമായ രീതിയിലേക്ക് വാര്‍ത്താ വിനിമയ സംവിധാനം കൊണ്ടുവരികയെന്നതും പുതിയ ടെലികോം നയത്തിന്റെ ഭാഗമാണെന്നും മന്ത്രി അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago