തായ്ലാന്ഡ് സൈനിക ആശുപത്രിയില്‍ സ്ഫോടനം; 21 പേര്‍ക്ക് പരുക്ക്
ബാങ്കോക്ക്: തായ്ലാന്ഡ് തലസ്ഥാനം ബാങ്കോക്കിലെ സൈനിക ആശുപത്രിയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റു. ഫ്രാമോങ്കുറ്റ്ലാവോ സൈനി ആശുപത്രിയിലാണ് സംഭവം. 2014ലെ തായ്ലാന്ഡ് സൈനിക അട്ടിമറിയുടെ മൂന്നാം വാര്‍ഷികദിനമായിരുന്നു ഇന്നലെ.
ആശുപത്രിയിലെ ഫാര്‍മസിക്കു പരിസരത്തെ വിശ്രമമുറിയിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ആരുടെ പരുക്കും ഗുരുതരമല്ല. ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തായ്ലന്ഡ് പ്രധാനമന്ത്രി പ്രയൂത് ചാന് ഓച്ച അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് മൂന്ന് മീറ്റര്‍ വരെ നീളമുള്ള സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും തായ്ലന്ഡ് ഡെപ്യൂട്ടി പൊലിസ് ചീഫ് ജനറല്‍ ശ്രീവര രങ്സിബ്രാഹ്മന്കുല് പറഞ്ഞു. 2014 മെയ് 22നാണ് തായ്ലന്ഡില് സൈന്യത്തിന്റെ നേതൃത്വത്തില്‍ അട്ടിമറി നടന്നത്. അന്ന് സൈനിക മേധാവിയായിരുന്ന പ്രയൂത് ചാന് ഓച്ചയുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറിയെ തുടര്‍ന്ന് രാജ്യത്ത് സൈനിക ഭരണമാണ് തുടര്‍ന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."