ഫേസ്ബുക്കിന്റെ രഹസ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തായി
ലോസ് ആഞ്ചല്‍സ്: സാമൂഹിക മാധ്യമ ഭീമന്മാരായ ഫേസ്ബുക്കിന്റെ രഹസ്യ മാര്‍ഗനിര്‍ദേശ ചട്ടങ്ങള്‍ പുറത്തായി. ഇംഗ്ലീഷ് ദിനപത്രമായ 'ദ ഗാര്‍ഡിയനാ'ണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
യൂസര്‍മാര്‍ക്കുള്ള കര്‍ശന സെന്‍സറിങ്ങുകളാണ് ഇവയില്‍ പ്രധാനം. ഒരു രാജ്യത്തെ ആക്രമണങ്ങള്‍, വിദ്വേഷ പ്രസംഗം, തീവ്രവാദം, അശ്ലീലങ്ങള്‍, വംശീയ വിദ്വേഷം, ജീവന് ഹാനികരമാകുന്ന പോസ്റ്റുകള്‍ എന്നിവയ്ക്കുള്ള നിയന്ത്രണ നിര്‍ദേശങ്ങളാണ് പുറത്തായത്. ചെറിയ വിഷയങ്ങള്‍ക്ക് പോലും കടുത്ത നിയന്ത്രണങ്ങളാണ് ഫേസ്ബുക്ക് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒത്തുകളി, കടുത്ത അതിക്രമങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ക്കും സെന്‍സറിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളുടെയും അമേരിക്കയുടെയും കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഫേസ്ബുക് പുതിയ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം, നിത്യേന സെന്‍സര്‍ ചെയ്യേണ്ട നിരവധി വിഷയങ്ങള്‍ ഫേസ്ബുക്കിന്റെ പരിഗണനയിലുണ്ട്. പ്രതികാരബുദ്ധിയോടെയുള്ള പീഡനം സെന്‍സറിങ്ങിന് വിധേയമാക്കാനാണ് ഫേസ്ബുക്ക് ശ്രമം. ഭരണകൂടങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യുന്നതായി നേരത്തെ ഫേസ്ബുക്കിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. 'ഗാര്‍ഡിയന്‍' പുറത്തുവിട്ട വിവരങ്ങള്‍ക്ക് തങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങളുമായി സമാനതയുണ്ടെന്ന് ഫേസ്ബുക് വൃത്തങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. 60 ലക്ഷം വ്യാജ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്ന മോശം കാര്യങ്ങള്‍ നിയന്ത്രിക്കാനാണ് പുതിയ തീരുമാനമെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."