HOME
DETAILS

നിങ്ങളുടെ പ്രായമെത്ര?

  
backup
November 29 2020 | 02:11 AM

65468456341-2

മാസാമാസം രണ്ടര ലക്ഷം ശമ്പളം കിട്ടുന്ന ജോലിയായിരുന്നു അത്. അതും അഞ്ചു മണിക്കൂര്‍ മാത്രം അധ്വാനിച്ചാല്‍ മതി. പറഞ്ഞിട്ടെന്ത്..? അലസതകൊണ്ട് അയാളതു നഷ്ടപ്പെടുത്തിക്കളഞ്ഞു...! ഇപ്പോള്‍ അഞ്ഞൂറു രൂപ ദിവസവേതനത്തില്‍ വാര്‍ഡനായി ജോലി ചെയ്യുകയാണ്. അതിനു രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് കാത്തിരിക്കുകയും വേണം..


കഥയിതാണെങ്കിലും സഹതാപാര്‍ഹമായ ഒരു തമാശയുണ്ട്. വരുമാനസര്‍ട്ടിഫിക്കറ്റില്‍ മാസവേതനം ചോദിച്ച കോളം കണ്ടപ്പോള്‍ അയാള്‍ പൂരിപ്പിച്ചത് ഇങ്ങനെയാണ്: ''265000 രൂപ..!''
വരുമാനം എത്രയുണ്ടെന്ന് ചോദിക്കുന്നവരോട് അയാള്‍ അഭിമാനത്തോടെ പറയും: ''265000 രൂപ..!''
തന്റെ അലസതകൊണ്ടു മാത്രം നഷ്ടപ്പെട്ടുപോയ ജോലിയുടെ ശമ്പളമാണ് രണ്ടരലക്ഷം. അതിപ്പോള്‍ അയാള്‍ക്കൊരു സ്വപ്‌നം മാത്രം. പക്ഷേ, അതുകൂടി തന്റെ വരവിലേക്കു ചേര്‍ത്തുവച്ചിരിക്കുന്നു ഈ കഥാപാത്രം..!


ഇയാളെ കുറിച്ച് നിങ്ങള്‍ക്കെന്തുണ്ട് പറയാന്‍..? ഇയാള്‍ ബുദ്ധിമാനാണോ അതോ ബുദ്ധിഹീനനാണോ..? ബുദ്ധിഹീനന്‍ എന്നാണ് ശങ്കയ്ക്കിടയില്ലാത്തവിധം നിങ്ങള്‍ പറയുന്നതെങ്കില്‍ ഒരു കഥ പറയട്ടെ:
പത്രപരസ്യം കണ്ട് അഭിമുഖപരീക്ഷയ്‌ക്കെത്തിയ വ്യക്തിയോട് മാനേജര്‍ ചോദിച്ചു:
''നിനക്ക് എത്ര വയസായി..''
അയാള്‍ പറഞ്ഞു: ''മുപ്പത്.''


''മുപ്പത് വയസായി എന്നതിന് എന്താണു തെളിവ്..?''
അയാള്‍ തന്റെ ജനനസര്‍ട്ടിഫിക്കറ്റ് കാണിച്ചുകൊടുത്തു.
മാനേജര്‍ സര്‍ട്ടിഫിക്കറ്റില്‍ ഒന്നു കണ്ണോടിച്ച ശേഷം പറഞ്ഞു: ''ഇതു നിങ്ങള്‍ ജനിച്ചു എന്നതിനും ജനിച്ച തിയ്യതിക്കുമുള്ള തെളിവല്ലേ.. ഞാന്‍ ചോദിച്ചത് മുപ്പതു വര്‍ഷം ജീവിച്ചു എന്നതിനുള്ള തെളിവാണ്...''
''ജനിച്ച വര്‍ഷവും ഇപ്പോഴത്തെ വര്‍ഷവും നോക്കിയാല്‍ വയസു കിട്ടില്ലേ..'' അയാള്‍ തിരിച്ചു ചോദിച്ചു.
''കിട്ടില്ല..'' മാനേജര്‍.
''എന്തുകൊണ്ട്..?''


''ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് സമയങ്ങള്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ടാകാം. നഷ്ടപ്പെട്ടുപോയതിനെ ആരും മൂലധനത്തിലേക്കു ചേര്‍ക്കാറില്ല. മുപ്പതു വര്‍ഷം കിട്ടിയിട്ട് ഒന്നും ചെയ്യാത്തവനെപറ്റി മുപ്പതു വര്‍ഷം ജീവിച്ചവന്‍ എന്നല്ല, മുപ്പതു വര്‍ഷം തുലച്ചുകളഞ്ഞവന്‍ എന്നാണു പറയുക. അയാള്‍ക്ക് മുപ്പതു വയസല്ല, ഒരു വയസുപോലും ആയിട്ടില്ല.''


ലക്ഷങ്ങളല്ല, കോടികള്‍ കൊടുത്താല്‍ പോലും കിട്ടാത്ത വസ്തുവാണല്ലോ ഒരു മൈക്രോ സെക്കന്റ് പോലും. നഷ്ടപ്പെട്ട ജോലി പിന്നീടൊരിക്കല്‍ തിരിച്ചുകിട്ടിയേക്കും. എന്നാല്‍ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുകിട്ടില്ല. അത്രയ്ക്ക് അമൂല്യമായ എത്രയെത്ര സമയങ്ങളായിരിക്കും അലസതകൊണ്ടും മറ്റും നാം നഷ്ടപ്പെടുത്തിയിട്ടുണ്ടാവുക..? ആ സമയങ്ങളെ മുഴുവന്‍ ആയുസിലേക്കു ചേര്‍ത്തുവയ്ക്കുന്നതിന്റെ വിധിയെന്താണ്...? രണ്ടര ലക്ഷം വരുമാനം കിട്ടുന്ന ജോലി നഷ്ടപ്പെടുത്തിയവന്‍ വരുമാന സര്‍ട്ടിഫിക്കറ്റില്‍ നിലവിലെ തുച്ഛ ശമ്പളമടക്കം 265000 എന്നെഴുതുന്നത് വങ്കത്തമാണെങ്കില്‍ നഷ്ടപ്പെടുത്തിയ സമയങ്ങളെ കൂടി ചേര്‍ത്ത് അപേക്ഷാഫോമില്‍ പ്രായം എഴുതുന്നത് എന്ത് ഏര്‍പ്പാടായിരിക്കും..? ഇതല്ലേ ഏറ്റവും വലിയ വിഡ്ഢിത്തം..


കിട്ടാത്ത വരുമാനമല്ല, കിട്ടുന്ന വിരുമാനമാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തേണ്ടത്. നഷ്ടപ്പെടുത്തിയ സമയങ്ങളല്ല, ഉപയോഗപ്പെടുത്തിയ നിമിഷങ്ങള്‍ കൂട്ടിയായിരിക്കണം പ്രായം തീരുമാനിക്കേണ്ടത്.
വിവാഹാലോചന നടത്തുമ്പോള്‍ വധൂവരന്മാരുടെ വയസ് അന്വേഷിക്കാറുണ്ട്. വയസ് കിട്ടിയിട്ട് എന്തു കാര്യം..? ഭൂമിയിലേക്കു വന്നിട്ട് എത്രകാലമായി എന്നറിയുന്നതില്‍ വലിയ പ്രയോജനമൊന്നുമില്ല. വന്നിട്ട് എന്തൊക്കെ ചെയ്തു, എങ്ങനെയൊക്കെ ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് പ്രധാനമായും അന്വേഷിക്കേണ്ടത്. ജീവിതം ജീവിച്ചു തീര്‍ത്തവനാണോ തുലച്ചു കളഞ്ഞവനാണോ എന്നാണ് അറിയേണ്ടത്..


കവിയുടെ വരികള്‍ കണ്ടില്ലേ:
ഖുല്‍ ലില്ലദീ അഹ്‌സ്വസ്സിനീന മുഫാഖിറാ
യാ സ്വാഹി ലൈസസ്സിര്‍റു ഫിസ്സനവാതി
ലാകിന്നഹു ഫില്‍ മര്‍ഇ കൈഫ യഈശുഹാ
ഫി യഖ്‌ളതിന്‍ അം ഫീ അമീഖി സുബാതി
(വലിയ അഭിമാനത്തോടെ വര്‍ഷങ്ങളെണ്ണുന്നവനോട് പറഞ്ഞേക്കൂ: സുഹൃത്തേ, വര്‍ഷങ്ങളിലല്ല കാര്യം. മറിച്ച്, കിട്ടിയ വര്‍ഷങ്ങളെ എങ്ങനെ ജീവിച്ചുതീര്‍ത്തു...? ഉണര്‍ന്നിരുന്നാണോ അതോ ഗാഢനിദ്രയിലാണോ ജീവിതം തീര്‍ത്തത്..? ഇതാണ് നോക്കുക)


ജീവിക്കുന്ന ഓരോ നിമിഷങ്ങള്‍ക്കും നിങ്ങളെ കുറിച്ച് വാതോരാതെ പറയാനുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതം ധന്യമായി. ചരിത്രത്തില്‍ കഴിഞ്ഞുപോയ മഹാപ്രതിഭകളുടെ കൈയ്യൊപ്പുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. തങ്ങളിലൂടെ കടന്നുപോയ ഒരോ സെക്കന്റുകളിലും അവര്‍ തങ്ങളുടെതായ അടയാളങ്ങള്‍ കെട്ടിവച്ചിട്ടുണ്ട്. അതാണ് ഗ്രന്ഥങ്ങളായും കണ്ടുപിടുത്തങ്ങളായും കര്‍മരേഖകളായും നമുക്കു മുന്നില്‍ ഇന്നും നിലനില്‍ക്കുന്നത്. കിട്ടുന്ന ഓരോ നിമിഷങ്ങളെയും ഉപയോഗപ്പെടുത്താന്‍ കഴിയില്ലെങ്കില്‍ ഏറ്റവും ചുരുങ്ങിയത്, കിട്ടിയ ആയുഷ്‌കാലത്തെ എന്തെങ്കിലും ഒരു അടയാളം ബാക്കിവയ്ക്കാനായി ഉപയോഗപ്പെടുത്തുക. ജീവിച്ചു എന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ക്കപ്പുറം ചില തെളിവുകള്‍ വേണം.
ജനനസര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് ഓഫീസില്‍ ചെന്നാല്‍ കിട്ടും. പക്ഷേ, ജീവിതം ജീവിച്ചുതീര്‍ത്തിട്ടുണ്ട് എന്നതിനുള്ള തെളിവ് കാലമാണ് നല്‍കേണ്ടത്. അതിന് ചെറിയ അധ്വാനവും പോരാ. ജീവിതം ജീവിച്ചു തീര്‍ക്കാതെ തുലച്ചുകളഞ്ഞവര്‍ നാമം പോലും അവശേഷിക്കാത്തവിധം നാമാവശേഷമായിപോകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago