HOME
DETAILS
MAL
ബഷീര്‍ ബാല്യകാലസഖി പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന് സമ്മാനിച്ചു
backup
July 05 2019 | 17:07 PM
തലയോലപ്പറമ്പ്: ദേശീയ,അന്തര്‍ദേശീയ പുരസ്കാരങ്ങളിലൂടെ തന്നെ പ്രശസ്തനാക്കിയത് ബഷീറിന്റെ മതിലുകള്‍ എന്ന കഥ സിനിമയാക്കിയപ്പോഴാണെന്ന് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
തലയോലപ്പറമ്പില്‍ ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ ബാല്യകാല സഖി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങില്‍ ബഷീര്‍ സ്മാരക സമിതി ചെയര്മാന് കിളിരൂര്‍ രാധാകൃഷ്ണന് അധ്യക്ഷനായി. ബഷീര്‍ അനുസ്മരണ പ്രഭാഷണം കെ.വി മേഹന് കുമാര്‍ നിര്‍വഹിച്ചു ,ഡോ. പോള്‍ മണലില്‍ , ടോമി കല്ലാനി , കെ .ബി പ്രസന്നകുമാര്‍, ആശ്രാമം ഭാസി , എം. ഡി ബാബുരാജ് , സണ്ണി ചെറിയാന്, അബ്ദുല്‍ അപ്പാഞ്ചിറ ,പി. ജി ഷാജിമോന്‍, ഡോ. യു. ഷംല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."