നന്നമ്പ്രയില്‍ കൃഷി ഓഫിസറില്ല; ജനം വലയുന്നു
തിരൂരങ്ങാടി: സ്വന്തമായി കെട്ടിടമുണ്ടെങ്കിലും കൃഷി ഓഫിസറില്ല. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നു. നന്നമ്പ്ര കൃഷിഭവനിലാണ് മാസങ്ങളായി ഓഫിസറില്ലാത്തതിനാല്‍ ജനം ബുദ്ധിമുട്ടുന്നത്. ഇവിടെ ആറുമാസമായി കൃഷി ഓഫീസര്‍ ഇല്ല. പകരം വള്ളിക്കുന്ന് കൃഷി ഓഫീസര്‍ക്കാണ് ചുമതല. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസങ്ങളിലാണ് ഇദ്ദേഹം ഇവിടെ എത്തുന്നത്. അധിക ചുമതല ഇദ്ദേഹത്തിന്റെ ജോലിഭാരം കൂട്ടുന്നുണ്ട്. ഇതിനുമുമ്പ് പെരുവള്ളൂര്‍ കൃഷി ഓഫീസര്‍ക്കായിരുന്നു താല്‍ക്കാലിക ചുമതല.
ജില്ലയില്‍ തന്നെ അറിയപ്പെടുന്ന നെല്ലറകളിലൊന്നാണ് നന്നമ്പ്ര പഞ്ചായത്ത്. നൂറു കണക്കിന് ഹെക്ടര്‍ നെല്‍കൃഷിക്ക്പുറമെ വാഴ, തെങ്ങ് ,കമുക് ,വെറ്റില ചോളം, പച്ചക്കറി കൃഷികളും നടക്കുന്നുണ്ട്. ഇത്തവണ കടുത്ത വേനലിനെ തുടര്‍ന്ന് ആയിരക്കണക്കിന് വാഴ അടക്കം വിവിധ കൃഷിയിടങ്ങള്‍ നശിച്ചിരുന്നു. ഇതേകുറിച്ച് വ്യക്തമായ നഷ്ടം കണക്കാക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും കൃഷി ഓഫീസറുടെ അഭാവം തിരിച്ചടിയാകുന്നുണ്ട്. നന്നമ്പ്ര പഞ്ചായത്തിലെ കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിനെ സമീപിക്കുമ്പോഴും ഓഫീസറില്ലാത്തതിനാല്‍ മടങ്ങുകയും അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ആളുകള്‍ക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു. മണിക്കൂറുകള്‍ കാത്ത് നിന്നാല്‍ തന്നെ താല്‍ക്കാലിക ഓഫീസര്‍ സമയമില്ലെന്നുപറഞ്ഞു തിരിച്ചയക്കുന്നതായും പരാതിയുണ്ട്. കൃഷി ഓഫിസറുടെ അഭാവത്തില്‍ പഞ്ചായത്തിന്റെ പലഭാഗങ്ങളിലും നെല്‍വയലുകള്‍ വ്യാപകമായി നികത്തുകയും നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായി നടക്കുകയും ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."