യു.എസ് തെരഞ്ഞെടുപ്പില്‍ ചൈന ഇടപെടുന്നെന്ന് ട്രംപ്
ന്യൂയോര്‍ക്ക്: യു.എസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ചൈന ഇടപെടുന്നെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എന്‍ രക്ഷാ സമതിയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ചൈനക്ക് എന്നെയോ റിപബ്ലിക്കന്‍ പാര്‍ട്ടിയെയോ ആവശ്യമില്ല. കാരണം ചൈനയുടെ വ്യാപാരത്തിന് വെല്ലുവിളിയുയര്‍ത്തിയ ആദ്യത്തെ പ്രസിഡന്റാണ് ഞാന്‍. വ്യാപാരത്തില്‍ ഞങ്ങളാണ് വിജയിച്ചത്. എല്ലാ മേഖലയിലും വിജയം ഞങ്ങളുടെ കൂടെയായിരുന്നു. സമാധാനപരമായ ഭാവി കെട്ടിപ്പടുത്തുകയെന്നുള്ളതാണ് തന്റെ ഭരണത്തിന്റെ ലക്ഷ്യമെന്ന് ഇന്നലെ യു.എസ് പൊതു സഭയില്‍ സൂചിപ്പിച്ചിരുന്നു. ദൗര്‍ഭാഗ്യമെന്നോണം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടപെടാനാണ് ചൈന ശ്രമിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.
ഇറാനെതിരേയുള്ള ഉപരോധത്തില്‍ ട്രംപ് യു.എന്നിന്റെ പിന്തുണ തേടി. ഇറാന് ആണവ ബോംബുകള്‍ ലഭിക്കാതിരിക്കാന്‍ രക്ഷാസമിതി അംഗങ്ങള്‍ യു.എസിനൊപ്പം പ്രവര്‍ത്തിക്കണം. ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാജ്യം വഴങ്ങാതിരുന്നാല്‍ അനന്തരഫലം അനുഭവിക്കേണ്ടിവരും.സര്‍ക്കാരുമായി ചേര്‍ന്ന് സിറിയയില്‍ കശാപ്പാണ് ഇറാനും റഷ്യയും നടത്തുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി.
അതിനിടെ ഇറാന്‍ ആണവ കരാറില്‍ പങ്കാളിയായ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കരാറില്‍ നിന്ന് പിന്‍വാങ്ങിയതിന് യു.എസിനെ കുറ്റപ്പെടുത്തി.
കരാറില്‍ നിന്ന് യു.എസ് പ്രസിഡന്റ് പിന്‍വാങ്ങിയതോടെ ഗുരതരമായ വിശ്വാസ പ്രതിസന്ധിയാണുണ്ടായത്. കരാര്‍ പൂര്‍ണമല്ലെന്ന കാര്യത്തില്‍ താനും യോജിക്കുന്നു. എന്നാല്‍ ദീര്‍ഘമായ തന്ത്രത്തിനായി കരാര്‍ ആവശ്യമാണെന്ന് മാക്രോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."