സുദാനില്‍ പ്രതിപക്ഷവും സൈനിക ഭരണകൂടവും ഉടമ്പടിയിലെത്തി
കാര്‍ത്തൂം: ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ ഏകാധിപതി ഉമറുല്‍ ബഷീര്‍ അധികാരമൊഴിഞ്ഞതിന് പിന്നാലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉടലെടുത്ത സുദാനില്‍ പ്രതിപക്ഷവും സൈനികഭരണകൂടവും തമ്മില്‍ ഉടമ്പടിയിലെത്തി. പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് വരെ അധികാരപങ്കാളിത്തമെന്ന ഉടമ്പടിയില്‍ ഇരുവിഭാഗം എത്തിയതായി മധ്യസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
പ്രക്ഷോഭകാലത്തുണ്ടായ ലൈംഗിക അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ അന്വേഷണം നടത്തും, സാങ്കേതിക വദഗ്ധര്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര സര്‍ക്കാര്‍ രൂപീകരിക്കും എന്നിങ്ങനെയും ഇരുവിഭാഗങ്ങളും ധാരണയിലെത്തി.
ഉടമ്പടി സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നതോടെ പ്രതിപക്ഷം സുദാനിലെ പ്രധാന നഗരങ്ങളിലൊക്കെയും ആഹ്ലാദപ്രകടനം നടത്തി.
ഉടമ്പടി പ്രകാരം തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 1989ല്‍ ഉമറുല്‍ ബീഷീര്‍ അധികാരത്തിലേറിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാവുമിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."