HOME
DETAILS
MAL
സഊദിയിലെ പ്രഥമ വനിതാ അംബാസിഡര്‍ റീമ രാജകുമാരി അമേരിക്കയില്‍ ചുമതലയേറ്റു
backup
July 05 2019 | 17:07 PM
റിയാദ്: സഊദിയിലെ പ്രഥമ വനിതാ അംബാസിഡര്‍ അമേരിക്കയില്‍ ചുമതലയേറ്റു. വാഷിങ്ടണിലെ സഊദി എംബസിയില്‍ എത്തിയാണ് റീമ ബിന്ത് ബന്ദര്‍ ഔദ്യോഗിക ചുമതലയില്‍ പ്രവേശിച്ചത്. അമേരിക്ക, സഊദി ബന്ധങ്ങളില്‍ പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ട് ധന്യമാകുമെന്ന് എംബസി വക്താവ് ഫഹദ് നാസര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ പതിനൊന്നാമത്തെ അംബാസിഡറാണ് റീമ ബിന്ത് ബന്ദര്‍. സഊദി അറേബ്യയുടെ ആദ്യ വനിതാ അംബാസിഡറായ റീമ രാജകുമാരി നയതന്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ സല്മാന് രാജാവിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. രാജ്യത്തെ ശക്തമായ വനിതാ സാന്നിധ്യമായ റീമയുടെ പുതിയ നിയോഗം രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയതായി അന്ന് വിദേശ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."