ഖറദാവിയുടെ മകള്‍ ഈജിപ്ഷ്യന്‍ ജയിലില്‍ നിരാഹാര സമരത്തില്‍
കെയ്റോ: വിഖ്യാത ഇസ്ലാമിക പണ്ഡിതനും എഴുത്തുകാരനുമായ ഡോ. യൂസുഫുല്‍ ഖറദാവിയുടെ മകള്‍ ഉലാ ഖറദാവി ഈജിപ്തിലെ ജയിലില്‍ നിരാഹാര സമരത്തില്‍.
ഈജിപ്ഷ്യന്‍ പ്രോസിക്യൂട്ടര്‍ പുതിയ കേസ് ചുമത്തിയതില്‍ പ്രതിഷേധിച്ചാണ് സമരം. മറ്റൊരു കേസില്‍ രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന ഉലാ ഖറദാവിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് പുതിയ കേസ് ചുമത്തിയത്.
തീവ്രവാദ സംഘടനയില്‍ ചേര്‍ന്നുവെന്ന കുറ്റമാണ് ഉലാക്കെതിരേയുള്ളത്. മുസ്ലിം ബ്രദര്‍ഹുഡിനെ ഈജിപ്തിലെ സൈനിക ഭരണകൂടം തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ബ്രദര്‍ഹുഡുമായി അനുഭാവം പുലര്‍ത്തുന്ന നിരവധി പേരെ സൈന്യം പിടികൂടി ജയിലിലടച്ചിരുന്നു. ഇതിന്റെ ഭാഗമാണ് ഖറദാവിയുടെ മകളും തടവിലായത്. ഖത്തര്‍ സ്വദേശിയായ ഖറദാവിയുടെ മകളും ഭര്‍ത്താവ് ഈജിപ്ഷ്യന്‍ സ്വദേശിയായ ഹുസം ഖലാഫും 2017ലാണ് അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."