കൂടുതല്‍ ട്രെയിനുകളില്‍ വൈ-ഫൈ ഏര്‍പ്പെടുത്തുന്നു
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രീമിയം ട്രെയിനുകളായ രാജധാനി, ശതാബ്ധി, തുരന്തോ എക്‌സ്പ്രസുകളില്‍ യാത്രക്കാര്‍ക്കായി വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു.
ഈ വര്‍ഷം തന്നെ ഇത് ആരംഭിക്കാനാണ് തീരുമാനമെന്ന് റെയില്‍ മന്ത്രാലയ വക്താവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡല്‍ഹി മേഖലയില്‍ സര്‍വിസ് നടത്തുന്ന ശതാബ്ധി എക്‌സ്പ്രസില്‍ വൈ-ഫൈ സംവിധാനം നടപ്പാക്കിയിരുന്നു. ഇതിന്റെ വിജയത്തിനെ തുടര്‍ന്നാണ് രാജ്യത്തെ പ്രീമിയം ട്രെയിനുകളില്‍ വൈ-ഫൈ വ്യാപകമാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ വൈ-ഫൈയ്ക്ക് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. റെയില്‍വേയ്ക്ക് വരുമാനമുണ്ടാക്കുന്നതിനായി വൈ-ഫൈ സേവനത്തിന് സര്‍വിസ് ചാര്‍ജ് ഈടാക്കണമെന്ന് റെയില്‍വേ വാണിജ്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളില്‍നിന്നോ അല്ലെങ്കില്‍ പരസ്യക്കാരില്‍നിന്നോ ചാര്‍ജ് ഈടാക്കണമെന്നാണ് തീരുമാനം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പിന്നീടെന്ന് റെയില്‍വേ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."