'അധികാരമൊന്ന് കിട്ടട്ടെ ഹൈദരാബാദിനെ ഞങ്ങള്‍ 'ഭാഗ്യനഗര്‍' എന്നു വിളിക്കും'-യോഗിയുടെ പ്രഖ്യാപനം
ഹൈദരാബാദ്: ഫൈസാബാദിനും അലഹബാദിനും പിന്നാലെ ഹൈദരാബാദിന്റെയും പേര് മാറ്റാനുള്ള നീക്കവുമായി ബി.ജെ.പി. അധികാരം കയ്യില്‍ കിട്ടിയാല്‍ ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യ നഗര്‍ എന്നാക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. ഗ്രേറ്റര്‍ ഹൈദരബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണങ്ങള്‍ക്കായെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
'ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി മാറ്റിക്കൂടെയെന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് കഴിയില്ല എന്നാണ് ഞാനവരോട് ചോദിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേറിയപ്പോള്‍ ഫൈസാബാദിനെ അയോധ്യ എന്നും അലഹബാദിനെ പ്രയാഗ് രാജ് എന്നും പേര് മാറ്റിയിരുന്നു. പിന്നെന്ത് കൊണ്ട് ഹൈദരാബാദ് 'ഭാഗ്യനഗര്‍'എന്ന് പുനര്‍നാമകരണം ചെയ്തു കൂട? എന്നായിരുന്നു ഒരു റോഡ് ഷോയ്ക്കിടെ യോഗിയുടെ വാക്കുകള്‍.
പ്രചാരണത്തിനായി ബി.ജെ.പിയുടെ പ്രമുഖ നേതാക്കള്‍ പലരും ഹൈദരാബാദിലെത്തിയിട്ടുണ്ട്. കേന്ദ്രനേതാക്കളെ അടക്കം ഇറക്കി സജീവ പ്രചരണ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്.
ബിഹാര്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കിടെ 'ഹിന്ദുസ്ഥാന്‍'എന്ന വാക്കിന് പകരം ഭാരതം എന്ന വാക്കുപയോഗിച്ച എ.ഐ.എം.ഐ.എം എം.എല്‍.എ അക്തറുല്‍ ഈമാനെതിരെയും കടുത്ത വിമര്‍ശനങ്ങള്‍ ചടങ്ങില്‍ യോഗി ഉന്നയിച്ചു.
'ബീഹാറില്‍ സത്യപ്രത്യജ്ഞ ചടങ്ങിനിടെ 'ഹിന്ദുസ്ഥാന്‍'എന്ന വാക്കുച്ചരിക്കാന്‍ ഒരു എ.ഐ.എം.ഐ.എം എം.എല്‍.എ വിസമ്മതിച്ചു. ഹിന്ദുസ്ഥാനിലാണ് അവര്‍ ജീവിക്കുന്നത് എന്നാല്‍ ഹിന്ദുസ്ഥാന്‍ എന്ന പേരില്‍ സത്യപ്രതിജ്ഞ നടത്താന്‍ അവര്‍ക്ക് കഴിയില്ല. ഇതാണ് എ.ഐ.എം.എ.ഐ.എമ്മിന്റെ യഥാര്‍ഥ മുഖം. യോഗി പറഞ്ഞു.
ഭരണപാര്‍ട്ടിയായ തെലങ്കാന രാഷ്ട്രീയ സമിതിക്കെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് ആദിത്യനാഥ് ഉന്നയിച്ചത്. ടി.ആര്‍.എസും എ.ഐ.എം.എ.ഐ.എമ്മും തമ്മില്‍ ഒരു അവിശുദ്ധ ബന്ധം ഉടലെടുത്തിട്ടുണ്ടെന്നും ഹൈദരാബാദിന്റെ വികസനത്തിന് ഇതാണ് തടസം സൃഷ്ടിക്കുന്നതെന്നും യോഗി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."