ആഗോള മുസ്‌ലിം കൂട്ടായ്മയെ ഇനി ആഫ്രിക്കൻ രാജ്യമായ ഛാഡ് നയിക്കും; ഹുസൈൻ ഇബ്‌റാഹീം താഹ ഒ ഐ സി സെക്രട്ടറി ജനറൽ
റിയാദ്: ആഗോള മുസ്‌ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ (ഒ ഐ സി) സിക്രട്ടറി ജനറലായി ഹിസൈൻ ബ്റാഹിമിനെ തിരഞ്ഞെടുത്തു. നിലവിലെ സിക്രട്ടറി ജനറൽ യൂസുഫ് അൽ ഉതൈമീന് പകരമായാണ് ഛാഡ് മുൻ വിദേശ കാര്യ മന്ത്രിയായിരുന്ന ഹിസൈൻ ബ്റാഹിമിനെ തിരഞ്ഞെടുത്തത്. ലോകത്തെ ഏറ്റവും വലിയ ഇസ് ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷൻ പുതിയ സിക്രട്ടറി ജനറലായി അടുത്ത വർഷം നവംബറിലാണ് ഹുസൈൻ ഇബ്റാഹിം താഹ ചുമതലയേൽക്കുക. അഞ്ചു വർഷമാണ് കാലാവധി.
[caption id="attachment_909660" align="alignnone" width="670"] ഹുസൈൻ ഇബ്റാഹീം സഊദി വിദേശ കാര്യ മന്ത്രിയോടൊപ്പം[/caption]നൈജീരിയൻ തലസ്ഥാനമായ നിയാമിയിൽ ചേർന്ന ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷന്റെ 47 ആമത് കൗൺസിൽ യോഗത്തിലാണ് പുതിയ സെക്രട്ടറി ജനറലിനെ തിരഞ്ഞെടുത്തത്. പുതിയ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്റാഹിം താഹയെ സഊദി അറേബ്യ സ്വാഗതം ചെയ്തു. ആഫ്രിക്കൻ രാജ്യങ്ങളോടുള്ള സഊദിയുടെ മുൻ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ചാഡ് മുൻ വിദേശകാര്യ മന്ത്രിയുടെ സ്ഥാരോഹണമെന്നും, ലോകമെമ്പാടുമുള്ള ഇസ്‌ലാമിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ സജീവമായ പങ്കു വഹിക്കുന്ന ഒ ഐ സി പുതിയ സെക്രട്ടറി ജനറലിന് രാജ്യം പൂർണ്ണ പിന്തുണ നൽകുന്നുവെന്നും സഊദി വിദേശ കാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
1969 ൽ രൂപീകൃതമായ സഊദി അറേബ്യയിലെ പൗരാണിക നഗരമായ ജിദ്ദ ആസ്ഥാനമായുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷനിൽ ലോകത്തെ 57 മുസ്‌ലിം രാജ്യങ്ങൾ അംഗമാണ്. യുഎൻ കഴിഞ്ഞാൽ തൊട്ട് പിന്നിലുള്ള ഈ സഖ്യം ആഗോളാടിസ്ഥാനത്തിൽ മുസ്‌ലിംകൾക്കായുള്ള ബൃഹത്തായ കൂട്ടായ്മയും ശബ്ദവും കൂടിയാണ്. ഇയാദ് മദനി രാജി വെച്ചതോടെ 2016 നവംബറിലാണ് ഇപ്പോഴത്തെ സിക്രട്ടറി ജനറൽ ആയ മുൻ സഊദി ക്ഷേമ കാര്യ മന്ത്രി യുസുഫ് അഹമദ് അൽ ഉതൈമി തിരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."